Ashish Antony
Ashish Antonyവിഡിയോ സ്ക്രീൻഷോട്ട്

'മായച്ചേച്ചിയുടെ തുടക്കത്തിന്റെ ഭാ​ഗമാകാൻ കഴിയുക ജീവിതത്തിലെ ഏറ്റവും മഹത്തരമായ കാര്യം'; ആശിഷ് ആന്റണി

അതൊരു വലിയ അനു​ഗ്രഹമായാണ് ഞാൻ കാണുന്നത്.
Published on

വിസ്മയ മോഹൻലാൽ 'തുടക്കം' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ഇന്ന് നടന്നു. മോഹൻലാൽ, സുചിത്ര, പ്രണവ് എന്നിവരും പൂജ ചടങ്ങിനെത്തിയിരുന്നു. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മുൻപ് എംപുരാനിലും ഒരു ചെറിയ വേഷത്തിൽ ആശിഷ് എത്തിയിരുന്നു.

തുടക്കം സിനിമയുടെ ഭാ​ഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് ആശിഷ് പറഞ്ഞു. തുടക്കത്തിന്റെ പൂജ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ആശിഷ്. വളരെ സന്തോഷം. "ലാൽ അങ്കിളിന്റെ കുടുംബവും എന്റെ കുടുംബവും ആദ്യം മുതൽ തന്നെ ഒരു കുടുംബമാണ്. അതൊരു വലിയ അനു​ഗ്രഹമായാണ് ഞാൻ കാണുന്നത്.

ഇതിനോടൊപ്പം മായചേച്ചിയുടെ തുടക്കത്തിന്റെ ഭാ​ഗമാകാൻ കഴിയുക എന്നത് എന്റെ ജീവിതത്തിൽ സംഭവിക്കാനുള്ളതിൽ വച്ച് ഏറ്റവും മഹത്തരമായ കാര്യമാണ്. ഇവിടെ ഇങ്ങനെ നിൽക്കാൻ കഴിഞ്ഞതിൽ‌ ഒരുപാട് സന്തോഷവും നന്ദിയുമുണ്ട്. ഈ അവസരം തന്ന ജൂഡേട്ടനോടും നന്ദി പറയുന്നു. ഒരുപാട് നന്ദി ചേട്ടാ.

Ashish Antony
'സാറേ ഇതാരെയെങ്കിലും അറിയിക്കണോ എന്ന് ആന്റണി ചോദിച്ചതാണ്, മോനേ വാ...'; ആശിഷിനെ വേദിയിലേക്ക് വിളിച്ച് മോഹന്‍ലാല്‍

എല്ലാവരുടെയും ആശംസകളും പ്രാർഥനയും ഒപ്പമുണ്ടാകണം. ഒരിക്കൽ കൂടി എല്ലാവരോടും നന്ദി പറയുന്നു". - ആശിഷ് ആന്റണി പറഞ്ഞു. നേര് എന്ന സിനിമയിലൂടെ സഹനിർമാതാവായാണ് ആശിഷിന്റെ സിനിമാ അരങ്ങേറ്റം.

Ashish Antony
'ഞങ്ങളുടെ പ്രിയപ്പെട്ടവനെ കാക്കണേ...'; മമ്മൂട്ടിയുടെ പേരില്‍ പൊന്നിന്‍കുടം വഴിപാട്

അതേസമയം തുടക്കം ഒരു സാധാരണ കുടുംബ ചിത്രമാണെന്ന് സംവിധായകൻ ജൂഡ് ആന്തണി പറഞ്ഞിരുന്നു. ചിലപ്പോൾ മോഹൻലാലും സിനിമയിൽ ഒരു മിന്നായം പോലെ വന്നേക്കാമെന്നും ജൂഡ് പൂജ ചടങ്ങിൽ പറഞ്ഞു. മീനു എന്ന കഥാപാത്രമായാണ് ചിത്രത്തിൽ വിസ്മയ എത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.

Summary

Cinema News: Antony Perumbavoor son ashish antony talks about his movie Thudakkam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com