'സാറേ ഇതാരെയെങ്കിലും അറിയിക്കണോ എന്ന് ആന്റണി ചോദിച്ചതാണ്, മോനേ വാ...'; ആശിഷിനെ വേദിയിലേക്ക് വിളിച്ച് മോഹന്‍ലാല്‍

പ്രണവ് മോഹന്‍ലാലാണ് വിസ്മയയുടെ സിനിമയ്ക്ക് ക്ലാപ്പ് അടിച്ച് തുടക്കമിട്ടത്
Mohanlal and Ashish Antony
Mohanlal invites Ashish Antonyവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

മകള്‍ വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക് കടന്നു വരുന്നതിന്റെ സന്തോഷത്തിലാണ് മോഹന്‍ലാല്‍. ജൂഡ് ആന്റണി ഒരുക്കുന്ന തുടക്കം എന്ന ചിത്രത്തിലൂടെയാണ് വിസ്മയയുടെ അഭിനയ ജീവിതത്തിന് തുടക്കമാകുന്നത്. തുടക്കത്തിന്റെ പൂജ ചടങ്ങില്‍ മോഹന്‍ലാല്‍ കുടുംബസമേതമാണ് പങ്കെടുത്തത്. സഹോദരനും നടനുമായ പ്രണവ് മോഹന്‍ലാലാണ് വിസ്മയയുടെ സിനിമയ്ക്ക് ക്ലാപ്പ് അടിച്ച് തുടക്കമിട്ടത്.

Mohanlal and Ashish Antony
'ലാല്‍ സാറിന്റെ ഭാര്യയെന്ന നിലയില്‍ വിസ്മയയ്ക്കുള്ള ഉപദേശമെന്ത്?'; മീരയെ എയറിലാക്കി സുചിത്രയുടെ മറുപടി; എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതുതന്നെ അവസ്ഥ!

വിസ്മയയുടെ സിനിമാ അരങ്ങേറ്റ വേദയില്‍ മോഹന്‍ലാല്‍ മറ്റൊരാളേയും പരിചയപ്പെടുത്തി. നിര്‍മാതാവും തന്റെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ആന്റണിയെ. ആശിഷ് തുടക്കത്തിന്റെ ഭാഗമായത് വളരെ യാദൃശ്ചികമായാണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ആശിഷിനെ മോഹന്‍ലാല്‍ വേദിയിലേക്ക് ക്ഷണിക്കുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

''ഞാന്‍ ഒരാളെ കൂടി സ്‌റ്റേജിലേക്ക് വിളിക്കാന്‍ പോവുകയാണ്. ഈ സിനിമയില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിച്ച ആളാണ്. അത് മറ്റാരുമല്ല. ആന്റണിയുടെ മകനാണ്. മോനേ വാ... അദ്ദേഹം അവിടെ ഒളിച്ചിരിക്കുകയാണ്. ഇതും വളരെ ആകസ്മികമായിട്ട് സംഭവിച്ച കാര്യമാണ്. എഴുതി വന്നപ്പോള്‍ അതില്‍ ഒരു കഥാപാത്രം ചെയ്യാനാകുമോ എന്ന് അദ്ദേഹത്തോട് ചോദിക്കുകയായിരുന്നു. കഴിഞ്ഞ സിനിമയില്‍ ഒരു റോള്‍ ചെയ്തിട്ടുണ്ട്'' മോഹന്‍ലാല്‍ പറയുന്നു.

Mohanlal and Ashish Antony
'ആന്റണിയുടെ വലിയൊരു ആഗ്രഹമായിരുന്നു അപ്പുവും മായയും സിനിമയില്‍ വരണമെന്ന്'; മകളുടെ അരങ്ങേറ്റ ചിത്രത്തിൽ മോഹൻലാൽ

''മോന്‍ ദുബായിലാണ്. ഇത് ആരെയെങ്കിലും അറിയിക്കണോ എന്ന് ആന്റണി ചോദിച്ചു. കുറച്ച് കഴിയുമ്പോള്‍ എന്തായാലും അറിയേണ്ടതല്ലേ. ആന്റണിയ്ക്കും അഭിമാനമുണ്ട്. രണ്ടുപേര്‍ക്കും എല്ലാ ആശംസകളും നേരുന്നു'' എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. തുടക്കത്തിന്റെ നിര്‍മാണം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. ജേക്‌സ് ബിജോയ് ആണ് സംഗീതം. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം.

Summary

Mohanlal invites Ashish Antony to the stage at Visamaya's movie Thudakkam's pooja ceremony.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com