'ആന്റണിയുടെ വലിയൊരു ആഗ്രഹമായിരുന്നു അപ്പുവും മായയും സിനിമയില്‍ വരണമെന്ന്'; മകളുടെ അരങ്ങേറ്റ ചിത്രത്തിൽ മോഹൻലാൽ

മകൾ സിനിമയിലേക്ക് എത്തിയതിൽ സന്തോഷമെന്ന് മോഹൻലാൽ പറഞ്ഞു.
Mohanlal, Thudakkam
Mohanlal, Thudakkamവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായെത്തുന്ന 'തുടക്കം' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. വ്യാഴാഴ്ച കൊച്ചി ക്രൗൺപ്ലാസയിൽ വച്ച് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. മോഹൻലാൽ, സുചിത്ര, പ്രണവ് എന്നിവരും പൂജ ചടങ്ങിനെത്തി. ചലച്ചിത്ര രം​ഗത്തെ നിരവധി പ്രമുഖരും പൂജ ചടങ്ങിനെത്തി. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം ആശിർവാദ് സിനിമാസിന്റെ 37-ാമത്തെ ചിത്രമാണ്.

മകൾ സിനിമയിലേക്ക് എത്തിയതിൽ സന്തോഷമെന്ന് മോഹൻലാൽ പറഞ്ഞു. "ഞാനൊരിക്കൽ പോലും വിചാരിച്ചതല്ല എന്റെ കുട്ടികൾ സിനിമയിൽ അഭിനയിക്കുമെന്ന്. കാരണം അവർക്ക് അവരുടേതായിട്ടുള്ള പ്രൈവസി ഉണ്ട്. അതിനെല്ലാം സമ്മതിച്ച ഒരാളാണ് ഞാനും സുചിയും. ആന്റണിയുടെ വലിയൊരു ആഗ്രഹമായിരുന്നു അപ്പുവും മായയും സിനിമയില്‍ വരണമെന്ന്. ഞാനും സിനിമയിൽ ഒരു നടനാകണമെന്ന് ആ​ഗ്രഹിച്ച ഒരാളല്ല. കാലത്തിന്റെ നിശ്ചയം പോലെ സിനിമയിൽ വന്നു. നിങ്ങളൊക്കെ തന്നെയാണ് എന്നെ നടനാക്കിയതും 48 വർഷങ്ങൾ നിലനിർത്തിയത്' - മോഹൻലാൽ പറഞ്ഞു.

Mohanlal, Thudakkam
'തലമുറകളുടെ നായകൻ'; സ്കൂളിലെത്തിയ ലാലേട്ടനെ ആവേശത്തോടെ സ്വീകരിച്ച് കുട്ടികൾ, വിഡിയോ വൈറൽ

'എന്റെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം വിസ്മയമായാണ് കരുതുന്നത്. അതുകൊണ്ട് മകൾക്കിട്ട പേര് പോലും വിസ്മയ മോഹൻലാൽ എന്നാണ്. ഒരുപാട് കാര്യങ്ങൾ വിസ്മയ പഠിച്ചിട്ടുണ്ട്. മകൾ സിനിമയിൽ അഭിനയിക്കണമെന്ന് ഒരു ആ​ഗ്രഹം പറഞ്ഞു.

Mohanlal, Thudakkam
'അയാൾ എന്നെ കെട്ടിപ്പിടിക്കാൻ നോക്കി; അവിടെയെത്തിയപ്പോൾ തന്നെ എനിക്ക് പന്തികേട് തോന്നി', അജ്മൽ അമീറിനെതിരെ ആരോപണവുമായി നടി

സിനിമയിൽ അഭിനയിക്കുക എന്നത് എത്ര അനായാസമായ ഒരു കാര്യമല്ല. എന്നാൽ അതിനുള്ള എല്ലാ സൗകര്യങ്ങളും ഞങ്ങൾക്കുണ്ട്. നിർമാണ കമ്പനിയും കൂടെ നിൽക്കുന്ന ഒരു പ്രൊഡ്യൂസറുമുണ്ട്. ഒത്തിണങ്ങിയ ഒരു കഥ കിട്ടിയപ്പോൾ വിസ്മയ അഭിനയിക്കാൻ തീരുമാനിക്കുകയായിരുന്നു'- മോഹൻലാൽ പറഞ്ഞു. ആന്റണി പെരുമ്പാവൂരിന്റെ മകനും തുടക്കത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Summary

Cinema News: Vismaya Mohanlal debut movie Thudakkam start rolling.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com