

ദുൽഖർ സൽമാനൊപ്പം ഐ ആം ഗെയിമിൽ കയ്യടി വാരിക്കൂട്ടുകയാണ് നടൻ ആന്റണി വർഗീസ് പെപ്പെ. വിക്കി എന്ന ക്രിക്കറ്ററായാണ് പെപ്പെ ചിത്രത്തിലെത്തിയത്. ദുല്‍ഖറിനെപ്പോലെ വലിയ സ്‌ക്രീന്‍ സ്‌പെയ്‌സുള്ള കഥാപാത്രം തന്നെയായിരുന്നു വിക്കി. കരിയറില്‍ ആദ്യമായി ക്രിക്കറ്ററുടെ വേഷത്തിലെത്തിയതിന്റെ അനുഭവം പങ്കുവെക്കുകയാണ് പെപ്പെ.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കളിച്ച പരിചയം തനിക്ക് ഉണ്ടായിരുന്നെന്നും ഐ ആം ഗെയിമിലേക്ക് വിളിച്ചപ്പോള്‍ സര്‍പ്രൈസായെന്നും പെപ്പെ പറഞ്ഞു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരുന്നു ഷൂട്ടെന്നും തന്റെ ബാറ്റിങ് സീനുകള്‍ ഷൂട്ട് ചെയ്തത് മറക്കാനാകാത്ത അനുഭവമായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്റ്ന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു പെപ്പെ.
"പടത്തിന്റെ വലിയൊരു പോര്‍ഷന്‍ ഷൂട്ട് ചെയ്തത് സ്റ്റേഡിയത്തിലായിരുന്നു. കാര്യവട്ടം സ്റ്റേഡിയത്തില്‍ സഞ്ജു സാംസണ്‍ ബാറ്റ് ചെയ്തതിനേക്കാള്‍ കൂടുതല്‍ സമയം ഞാന്‍ ബാറ്റ് ചെയ്തിട്ടുണ്ട്. സത്യമായിട്ടും പറഞ്ഞതാണ്. ഒരുദിവസം ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിച്ച് അടുത്തദിവസം പുലര്‍ച്ചെ രണ്ട് മണിവരെ തുടർച്ചയായി ബാറ്റ് ചെയ്യുകയായിരുന്നു.
അത്രയും നേരം ആരെങ്കിലും ബാറ്റ് ചെയ്തിട്ടുണ്ടോ എന്ന് സംശയമാണ്. അവസാനമൊക്കെയായപ്പോള്‍ എന്റെ മുഖമൊക്കെ ചുവന്നു. ഇനിയും ഷൂട്ട് ചെയ്താല്‍ പണിയാകുമെന്ന് അറിഞ്ഞപ്പോള്‍ ജിംഷി ചേട്ടനാണ് നിര്‍ത്താന്‍ പറഞ്ഞത്. ഇനിയും നിന്നാല്‍ അവന്റെ കയ്യീന്ന് ബാറ്റ് താഴെപ്പോകും എന്ന് പറഞ്ഞപ്പോഴാണ് പാക്ക്അപ്പ് ആയത്.
അന്ന് എന്റെ കൂടെ അഭിനയിച്ചവര്‍ക്ക് എന്നോട് അസൂയ തോന്നി. കാരണം, സ്റ്റേഡിയത്തില്‍ ബാറ്റ് ചെയ്യാന്‍ പറ്റുക എന്ന് പറഞ്ഞാല്‍ വലിയ കാര്യമല്ലേ. എന്റെ മൈന്‍ഡ് വോയിസില്‍ ആരേലും വേണമെങ്കില്‍ വന്ന് ബാറ്റ് ചെയ്‌തോ എന്നായിരുന്നു. മടുത്ത് നില്‍ക്കുകയായിരുന്നു".- പെപ്പെ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates