'ദൈവമാണ് ഏറ്റവും നല്ല തിരക്കഥാകൃത്ത്'; കോഹ്‌ലിയുടെ നേട്ടത്തില്‍ അനുഷ്‌ക പറഞ്ഞത്

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലായിരുന്നു അനുഷ്‌കയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്
അനുഷ്‌ക /പിടിഐ
അനുഷ്‌ക /പിടിഐ
Updated on
1 min read

മുംബൈ: ലോകകപ്പില്‍ വിരാട് കോഹ്ലിക്ക് ഇന്നലെ റെക്കോര്‍ഡുകളുടെ ദിനമായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ത്ത് കോഹ്‌ലി ഏകദനിത്തില്‍ 50 സെഞ്ച്വറി തികക്കുന്ന ആദ്യ ബാറ്ററെന്ന നേട്ടവും സ്വന്തമാക്കി. 

മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ കോഹ്ലിയുടെ നേട്ടത്തിന് സാക്ഷിയാകാന്‍ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയും എത്തിയിരുന്നു. ക്രിക്കറ്റിലെ ദൈവമെന്ന് വിശേഷിപ്പിക്കുന്ന സച്ചിന്റെ 49 സെഞ്ച്വറികളെന്ന റെക്കോര്‍ഡാണ് കോഹ്‌ലി മറികടന്നത്. 

ഇപ്പോള്‍ കോഹ് ലിയുടെ ചരിത്രനേട്ടത്തില്‍ അനുഷ്‌കയുടെ പ്രതികരണമെത്തിയിരിക്കുകയാണ്. തന്നോടു തന്നെയും ക്രിക്കറ്റിനോടും സത്യസന്ധത കാണിച്ച് തന്റെ ഭര്‍ത്താവ് 'ദൈവത്തിന്റെ കുട്ടി' വിരാട് കോഹ്ലി കൂടുതല്‍ ശക്തനായി മുന്നേറുന്നത് കാണുന്നതില്‍ സന്തോഷമുണ്ടെന്ന് അനുഷ്‌ക പറഞ്ഞു.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലായിരുന്നു അനുഷ്‌കയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്. 'ദൈവമാണ് ഏറ്റവും നല്ല തിരക്കഥാകൃത്ത്! സ്‌നേഹം കൊണ്ട് എന്നെ അനുഗ്രഹിച്ചതിന് അദ്ദേഹത്തോട് അങ്ങേയറ്റം നന്ദിയുള്ളവളാണ്, നിങ്ങള്‍ ശക്തിയില്‍ നിന്ന് ശക്തിയിലേക്ക് വളരുന്നതും നിങ്ങളോടും സ്പോര്‍ട്സിനോടും എപ്പോഴും സത്യസന്ധത പുലര്‍ത്തിക്കൊണ്ട് നിങ്ങള്‍ക്കുള്ളതും ആഗ്രഹിക്കുന്നതും എല്ലാം നേടിയെടുക്കുന്നതും കാണുന്നു .നിങ്ങള്‍ ശരിക്കും ദൈവത്തിന്റെ കുട്ടിയാണ്'' കോഹ് ലിയെ കുറിച്ച്  അനുഷ്‌ക കുറിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Murali Gopy, Indrans
Hansika Krishna
Mallika Sukumaran with family
Manju Warrier, Odiyan, Prithviraj
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com