സുഹൃത്തുക്കൾക്കൊപ്പം മൂന്നാറിൽ 'ചിൽ' ചെയ്ത് അനുശ്രീ; ചിത്രങ്ങൾ 

സുഹൃത്തുക്കൾക്കൊപ്പം മൂന്നാറിൽ 'ചിൽ' ചെയ്ത് അനുശ്രീ; ചിത്രങ്ങൾ 

പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് സജിത്ത് ആൻഡ് സുജിത്തിനൊപ്പമാണ് താരത്തിന്റെ യാത്ര
Published on

ലോക്ക്ഡൗൺ കാലമൊക്കെ കഴിഞ്ഞ് യാത്രകൾക്ക് തുടക്കമിട്ടിരിക്കുകയാണ് താരങ്ങൾ. മാലിദ്വീപും കാശ്മീരുമെല്ലാമാണ് പലരുടേയും വെക്കേഷൻ ഡെസ്റ്റിനേഷൻ. എന്നാൽ നടി അനുശ്രീ തന്റെ അവധി ആഘോഷങ്ങൾക്കായി തെരഞ്ഞെടുത്തത് കേരളം തന്നെയാണ്. തെന്നിന്ത്യയിലെ കശ്മീർ എന്ന് അറിയപ്പെടുന്ന നമ്മുടെ സ്വന്തം മൂന്നാറിലേക്കാണ് താരം വണ്ടികയറിയത്. കാഴ്ചകൾ കണ്ടും ട്രക്കിങ്ങ് നടത്തിയും സുഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളിക്കുകയാണ് താരം. 

പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റുകളാണ് സജിത്ത് ആൻഡ് സുജിത്തിനൊപ്പമാണ് താരത്തിന്റെ യാത്ര.  ന​ഗരത്തിന്റെ തിരക്കിൽ നിന്ന് ഇടവേളയെടുത്ത് മലനിരയുടെ ശാന്തതയിലേക്കെത്തിയതിന്റെ സന്തോഷത്തിലാണ് താരം. രസകരമായ കുറിപ്പിലാണ് താരം ട്രിപ്പിന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചത്.

360 ഡി​ഗ്രി കാഴ്ച കിട്ടാൻ ഇടവേളയെടുക്കേണ്ടത് അത്യാവശ്യമാണ്. റിസോർട്ടിലെ കുതിരകൾ ഞങ്ങളേക്കാൾ നന്നായി പോസ് ചെയ്യും. ഓഫ് റോസിങ് എക്സ്പീരിയൻസ് അമ്പരപ്പിക്കുന്നതായിരുന്നു. അവധിക്കാലം തുടങ്ങിയിട്ടേയുള്ളൂ, ഹാപ്പി ഹോളിഡേയ്സ്- താരം കുറിച്ചു. 

ബ്ലൂ ഡെനിം ഷോർട്ട്സും വെള്ള ടീ ഷർട്ടും ധരിച്ച് കൂൾ ലുക്കിലാണ് അനുശ്രീ. ഹോഴ്സ് റൈഡ് നടത്തുന്നതിന്റേയും ഓഫ് റോഡ് യാത്രയുടേയും ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com