'സൗന്ദര്യമല്ലാതെ, എന്റെ സാരി തരാന്‍ മാത്രം നിന്നിലൊന്നുമില്ല'; മുന്‍ കാമുകന്റെ പാരന്റ്‌സ് പറഞ്ഞതിനെക്കുറിച്ച് അര്‍ച്ചന കവി

ഡേറ്റിങ് ആപ്പിലൂടെയാണ് അര്‍ച്ചന കവി റിക്കിനെ പരിചയപ്പെടുന്നത്
Archana Kavi
Archana Kaviഫെയ്സ്ബുക്ക്
Updated on
1 min read

ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് നടി അര്‍ച്ചന കവി. താരം വിവാഹിതയായിരിക്കുകയാണ്. റിക്ക് വര്‍ഗീസ് ആണ് വരന്‍. വിവാഹ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ താരത്തിന് ആശംസകളുമായി എത്തുകയാണ് ആരാധകരും സിനിമാ ലോകവും. നീണ്ടൊരു ഇടവേളയ്ക്ക് ഈയ്യടുത്ത് ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെയാണ് അര്‍ച്ചന കവി ബിഗ് സ്‌ക്രീനിലേക്ക് തിരികെ വരുന്നത്.

Archana Kavi
'എന്റെ നഷ്ടങ്ങള്‍ക്ക് കാരണം ഞാന്‍ തന്നെ; അസുഖം ശബ്ദത്തെ ബാധിച്ചു; എന്നെ ആരും ഒതുക്കിയതല്ല'; തിരിച്ചുവരാന്‍ ചിത്ര അയ്യർ

ഡേറ്റിങ് ആപ്പിലൂടെയാണ് അര്‍ച്ചന കവി റിക്കിനെ പരിചയപ്പെടുന്നത്. ടൈം പാസിന് തുടങ്ങിയത് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു.റിക്കിനെ പരിചയപ്പെടും മുമ്പ് താന്‍ മറ്റൊരാളുമായി അടുപ്പത്തിലായിരുന്നുവെന്നാണ് ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അര്‍ച്ചന പറയുന്നത്. ആ ബന്ധം എന്തുകൊണ്ട് തകര്‍ന്നുവെന്നും അര്‍ച്ചന പറയുന്നുണ്ട്.

Archana Kavi
റിക്കിനെ കണ്ടുമുട്ടിയത് ഡേറ്റിങ് ആപ്പില്‍; എന്നോട് അങ്ങനെ പറഞ്ഞ ഒരേയൊരാള്‍ അവനാണ്; വിവാഹത്തെക്കുറിച്ച് അര്‍ച്ചന കവി

''ഇതിന് തൊട്ടുമുമ്പ് ഞാന്‍ ഒരാളെ പരിചയപ്പെട്ടിരുന്നു. വളരെ നല്ല പയ്യനായിരുന്നു. നന്നായി പോവുകയായിരുന്നു. മാതാപിതാക്കളെ പരിചയപ്പെടുന്ന ഘട്ടമെത്തി. എന്നോട് അവന്റെ പാരന്റ്‌സിനെ കാണാന്‍ പറഞ്ഞു. അവര്‍ എന്നെ ഒറ്റയ്ക്ക് കാണണമെന്നാണ് പറഞ്ഞത്. അതിനാല്‍ ഞാന്‍ ഒറ്റയ്ക്ക് പോയി. അവര്‍ എന്നോട് വളരെ മോശമായാണ് പെരുമാറിയത്. സൗന്ദര്യമല്ലാതെ, എന്റെ സാരി തരാന്‍ മാത്രം നിന്നിലൊന്നുമില്ലെന്ന് പറഞ്ഞു. ഞങ്ങള്‍ വളരെ കുലീനരായ കുടുംബമാണ്. ഞങ്ങളുടെ കുടുംബവും നിങ്ങളുടെ കുടുംബവും വ്യത്യസ്തമാണ് എന്ന് പറഞ്ഞു. ഞാന്‍ അതൊക്കെ ഡീല്‍ ചെയ്തു. പെണ്‍കുട്ടികളെ പഠിപ്പിച്ചിരിക്കുന്നത് സഹിക്കാനാണല്ലോ. ഒരു പ്രശ്‌നമുണ്ടായാല്‍ നമ്മള്‍ ഉടനെ പരിഹാരം കണ്ടെത്തുന്നയാളാകും'' അര്‍ച്ചന പറയുന്നു.

''റിക്കിനോട് ഞാന്‍ ഇതൊന്നും പറഞ്ഞിരുന്നില്ല. നീ എന്റെ മാതാപിതാക്കളെ ഡീല്‍ ചെയ്യണ്ട. എന്റെ മാതാപിതാക്കള്‍ എന്റെ ഉത്തരവാദിത്തമാണ്, ഞാന്‍ ഡീല്‍ ചെയ്യാം എന്നാണ് റിക്ക് പറഞ്ഞത്. അവന്‍ നേരത്തെ വിവാഹിതനായിരുന്നില്ല. അറിയാമല്ലോ നമ്മുടെ സമൂഹം എങ്ങനെയാണെന്ന്. എന്റേത് രണ്ടാം കെട്ടാണല്ലോ. പക്ഷെ അവന്റെ പാരന്റ്‌സ് വളരെ സ്വീറ്റ് ആയ വ്യക്തികളാണ്.'' എന്നാണ് താരം പറയുന്നു.

''ഞാനൊരു ഫാമിലി പേഴ്‌സണ്‍ ആണ്. കുടുംബവും ഞാനും വളരെ ക്ലോസ് ആണ്. സ്വാഭാവികമായും എന്റെ പങ്കാളിയുടെ മാതാപിതാക്കളുമായും ഞാന്‍ അങ്ങനെയായിരിക്കും. റിക്കിന്റെ അച്ഛന്‍ ഭയങ്കര സ്വീറ്റ് ആണ്. വളരെ നല്ല വ്യക്തികളാണ് അവനെ വളര്‍ത്തിയത്. എന്തുകൊണ്ട് റിക്ക് ഇങ്ങനെയായി എന്ന് ചോദിച്ചാല്‍ അത് വേറൊന്നും കൊണ്ടല്ല, വളരെ നല്ല രണ്ട് വ്യക്തികളാണ് അവനെ വളര്‍ത്തിയത്. റിക്കിന്റെ അമ്മ എനിക്ക് സുഹൃത്താണ്'' എന്നും അര്‍ച്ചന പറയുന്നു.

Summary

Archana Kavi recalls meeting her Ex-Boyfriend's parents. they treated her badly but Rick and his parents were different.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com