'മമിതയും നസ്‌ലെനും ഇപ്പോഴും സുഹൃത്തുക്കളാണോ?'; ഏതവനാടാ ഇങ്ങനൊക്കെ സെര്‍ച്ച് ചെയ്യുന്നതെന്ന് താരം

മമിതയും നസ്‌ലെനും പിണക്കത്തിലാണെന്ന പ്രചരണം ഓണ്‍ലൈനില്‍ ഈയ്യടുത്ത് സജീവമായിരുന്നു.
Naslen And Mamitha Baiju
Naslen And Mamitha Baiju
Updated on
1 min read

പ്രേമലൂവിലൂടെ ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായി മാറിയവരാണ് മമിത ബൈജുവും നസ്‌ലെനും. പ്രേമലുവിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ ആ ചിത്രം ഉപേക്ഷിക്കപ്പെട്ടു. മമിത ഇന്ന് തമിഴിലും സജീവ സാന്നിധ്യമാണ്. നസ്‌ലെന്‍ മലയാളത്തിലെ മുന്‍നിര നായകനും.

Naslen And Mamitha Baiju
'അന്‍സിബ പ്രതികരിച്ചത് നിവൃത്തികേടുകൊണ്ട്'; പിന്തുണച്ച് ആസിഫ് അലി

അതേസമയം മമിതയും നസ്‌ലെനും പിണക്കത്തിലാണെന്ന പ്രചരണം ഓണ്‍ലൈനില്‍ ഈയ്യടുത്ത് സജീവമായിരുന്നു. ഇതിനോട് പ്രതികരിക്കുകയാണ് നസ്‌ലെന്‍. ക്യു സ്റ്റുഡിയോയുടെ അഭിമുഖത്തില്‍ തന്നെക്കുറിച്ചുളള ഗൂഗിള്‍ സെര്‍ച്ചുകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു. ഗൂഗിളില്‍ നസ്‌ലെനുമായി ബന്ധപ്പെട്ട് വന്ന സെര്‍ച്ചുകളിലൊന്നായിരുന്നു നസ്‌ലെനും മമിതയും പിരിഞ്ഞുവോ എന്നത്.

Naslen And Mamitha Baiju
അമ്മയിലെ തര്‍ക്കം നിയമത്തിന്റെ വഴിയെ; അന്‍സബിയുടെ പരാതിയില്‍ ലക്ഷ്മി പ്രിയയോട് ഹാജരാകാന്‍ പൊലീസ്

'നസ്‌ലെനും മമിത ബൈജവും ഇപ്പോഴും സുഹൃത്തുക്കളാണോ? യെസ്. തീര്‍ച്ചയായും. ഏതവനാണ് അങ്ങനെയൊക്കെ സെര്‍ച്ച് ചെയ്യുന്നത്. ഞങ്ങള്‍ തമ്മില്‍ അടിയുണ്ടാക്കി പിരിഞ്ഞുവെന്നാണോ? ഞാന്‍ കറ മൂവിയുടെ ട്രെയിലര്‍ ഒക്കെ കണ്ടിട്ട് മെസേജ് അയച്ചിരുന്നു. സ്ഥിരം കാണുന്നതോ വിളിക്കുന്നതോ ആയിട്ടുള്ള സുഹൃത്തുക്കളല്ല. പക്ഷെ അപ്പ്‌ഡേറ്റ്‌സ് അങ്ങോട്ടും ഇങ്ങോട്ടും അറിയാറുണ്ട്. പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ മമിതയും സംഗീതുമുള്ള സിനിമയുടെ ഷൂട്ട് നടക്കുകയാണ്. അവര്‍ കൊച്ചിയിലുണ്ട്. തീര്‍ച്ചയായും ഞങ്ങള്‍ സുഹൃത്തുക്കളാണ്' എന്നായിരുന്നു നസ്‌ലെന്റെ മറുപടി.

എന്തുകൊണ്ടാണ് പ്രേമലു 2 ഉപേക്ഷിച്ചതെന്ന് കഴിഞ്ഞ ദിവസം നസ്‌ലെന്‍ പറഞ്ഞിരുന്നു. ''പ്രേമലു ടു ഓഫീഷ്യലി ക്യാന്‍സല്‍ ചെയ്തല്ലോ. അത് ദിലീഷേട്ടന്‍ പറഞ്ഞിട്ടുണ്ട്. ചില സാങ്കേതിക കാരണങ്ങളാല്‍ അത് പെര്‍ഫെക്ട് ലാന്‍ഡിങ്ങില്‍ എത്തിയില്ല. ഭാവിയില്‍ ചിലപ്പോള്‍ ഉണ്ടാകാം. ഇപ്പോള്‍ എന്തായാലും ക്യാന്‍സല്‍ ചെയ്തു. സ്‌ക്രിപ്റ്റിന്റെ പെര്‍ഫെക്ഷന്‍ ലഭിക്കാത്തതു കൊണ്ടാണ് പ്രൊജക്ട് അവസാനിപ്പിച്ചത്'' എന്നാണ് നസ്‌ലെന്‍ പറഞ്ഞത്.

അതേസമയം മോളിവുഡ് ടൈംസ് ആണ് നസ്ലെന്റെ ഏറ്റവും പുതിയ ചിത്രം. മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് ജൂണ്‍ 5 നാണ്തിയേറ്ററുകളില്‍ എത്തുന്നത്.

Summary

Naslen reacts to Are Mamitha Baiju and Naslen are still friends? searches.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com