'ടഫ് സ്റ്റെപ്പാണ്, കേരളക്കര ഞെട്ടണം'; ഫയർ ഡാൻസുമായി അർജുൻ അശോകനും സംഘവും; തീപ്പൊരി ബെന്നി ടീസർ

ഷാജു ശ്രീധറിനേയും ഷാഫിയേയും അർജുനൊപ്പം ടീസറിൽ കാണാം
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ർജുൻ അശോകൻ നായകനായി എത്തുന്ന പുതിയ ചിത്രം തീപ്പൊരി ബെന്നിയിലെ ടീസർ പുറത്ത്. കേരളത്തെ ഞെട്ടിക്കാൻ ഫയർ ഡാൻസുമായാണ് താരം എത്തിയത്. ഷാജു ശ്രീധറിനേയും ഷാഫിയേയും അർജുനൊപ്പം ടീസറിൽ കാണാം. രസകരമായ ടീസർ ആരാധകരുടെ മനം കവരുകയാണ്. 

രാജേഷ് ജോജിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്നത്. 'മിന്നൽ മുരളി' ഫെയിം ഫെമിനാ ജോർജ്ജാണ് ചിത്രത്തിലെ നായിക. ജഗദീഷ്, ടി.ജി.രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. 

ഒരു കർഷക ഗ്രാമത്തിൽ തീവ്രമായ ഇടതുപക്ഷ ചിന്താഗതിയുള്ള വട്ടക്കുട്ടയിൽ ചേട്ടായിയുടേയും,  രാഷ്ട്രീയത്തെ വെറുക്കുന്ന തീപ്പൊരി രാഷ്ട്രീയ നേതാവിന്‍റെ മകൻ ബെന്നിയുടേയും ജീവിത സന്ദർഭങ്ങളെ കോർത്തിണക്കിക്കൊണ്ടാണ് കുടുംബ പശ്ചാത്തലത്തിൽ ‘തീപ്പൊരി ബെന്നി’ ഒരുങ്ങുന്നത്. ഷെബിൻ ബക്കർ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ ഷെബിൻ ബക്കർ നിർമ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അജയ് ഫ്രാൻസിസ് ജോർജാണ് നിര്‍വ്വഹിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com