അർജുന്റെ മകളും നടിയുമായ ഐശ്വര്യ വിവാഹിതയാവുന്നു, വരൻ നടൻ ഉമാപതി; ചിത്രങ്ങൾ

നീണ്ടകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്
ഐശ്വര്യയും ഉമാപതിയും, ഐശ്വര്യ അർജുനൊപ്പം/ ഇൻസ്റ്റ​ഗ്രാം
ഐശ്വര്യയും ഉമാപതിയും, ഐശ്വര്യ അർജുനൊപ്പം/ ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

തെന്നിന്ത്യൻ സൂപ്പർതാരം അർജുൻ സർജയുടെ മകളും നടിയുമായ ഐശ്വര്യ അർജുൻ വിവാഹിതയാകുന്നു. തമിഴ് നടൻ ഉമാപതി രാമയ്യയാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് ഐശ്വര്യ തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. 

നീണ്ടകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. ചെന്നൈയിൽ വച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. നടൻ തമ്പി രാമയ്യയുടെ മകനാണ് ഉമാപതി. നടൻ എന്ന നിലയിൽ മാത്രമല്ല നർത്തകർ, കൊറിയോ​ഗ്രാഫർ, മാർ‌ഷൻ ആർട്ടിസ്റ്റ് എന്നീ നിലകളിലും ശ്രദ്ധേയനാണ്. വിവാഹത്തേക്കുറിച്ച് ഔദ്യോ​ഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. ഈ വർഷം തന്നെ വിവാഹമുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 

2013ല്‍ പുറത്തെത്തിയ പട്ടത്ത് യാനൈ എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. 2018ല്‍  അര്‍ജുന്‍ തന്നെ നായകനായ പ്രേമ ബരഹ എന്ന ചിത്രത്തിലാണ് ഐശ്വര്യ അഭിനയിച്ചത്. അധഗപ്പട്ടത് മഗജനഞ്ജലയ് എന്ന ചിത്രത്തിലൂടെ 2017ലാണ് ഉമാപതി രാമയ്യ സിനിമയിലേക്ക് എത്തിയത്. മണിയാര്‍ കുടുംബം, തിരുമണം, തന്നെ വണ്ടി എന്നീ ചിത്രങ്ങളിൽ വേഷമിട്ടു. അര്‍ജുന്റേയും ഭാര്യ നിവേദിതയുടേയും മൂത്ത മകളാണ് ഐശ്വര്യ. അഞ്ജന എന്നാണ് ഇളയമകളുടെ പേര്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER