മലയാളത്തിൽ ചെയ്യുന്നത് ഒരേ വേഷം, തമിഴിൽ വേറെ ലെവൽ! ആക്ഷനിലും കിടു; 'മിസ്റ്റർ എക്സ്' ഒടിടി റിലീസിന് പിന്നാലെ മഞ്ജു വാര്യർക്ക് കയ്യടി

പ്രത്യേകിച്ച് ആക്ഷൻ സീനുകളിൽ മഞ്ജുവിന് വൻ കയ്യടിയാണ് ലഭിക്കുന്നത്.
Mr X
Mr XX
Updated on: 
1 min read

ആര്യയും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തിയ സ്പൈ ആക്ഷൻ ചിത്രമാണ് മിസ്റ്റർ എക്സ്. തിയറ്ററിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം കഴിഞ്ഞ ദിവസം ചിത്രം ഒടിടിയിലും എത്തിയിരുന്നു. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. എന്നാൽ ഒടിടിയിൽ മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത്.

പ്രത്യേകിച്ച് ആക്ഷൻ സീനുകളിൽ മഞ്ജുവിന് വൻ കയ്യടിയാണ് ലഭിക്കുന്നത്. മലയാളത്തിൽ ഒരേ ടൈപ്പ് റോളുകളിൽ മഞ്ജു ഒതുങ്ങുമ്പോൾ അന്യഭാഷയിൽ വ്യത്യസ്തമാർന്ന വേഷങ്ങളിലെത്തി കയ്യടി വാരിക്കൂട്ടുകയാണ് മഞ്ജു വാര്യർ. മിസ്റ്റർ എക്സിൽ മഞ്ജു വാര്യർ അവതരിപ്പിക്കുന്ന കഥാപാത്രം അക്ഷരാർഥത്തിൽ ഒരു മിസ്റ്ററി പാക്കേജാണ്.

ആര്യയുടെ ആക്ഷൻ പ്രകടനങ്ങൾക്കൊപ്പം തന്നെ നിൽക്കുന്ന, സ്ക്രീനിൽ വലിയൊരു ഇംപാക്ട് സൃഷ്ടിക്കുന്ന റോളിലാണ് അവർ വരുന്നത്. വെറുമൊരു സപ്പോർട്ടിങ് വേഷമല്ല. മറിച്ച് സിനിമയുടെ സസ്പെൻസ് നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഒരു സ്ട്രോങ് കാരക്ടർ ആയിട്ടാണ് മഞ്ജു ചിത്രത്തിൽ തിളങ്ങുന്നത് എന്നാണ് ഭൂരിഭാ​ഗം പേരും കുറിച്ചിരിക്കുന്നത്.

ഇന്റലിജൻസ് ഉദ്യോ​ഗസ്ഥയായ ഇന്ദിര വർമ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ചിരിക്കുന്നത്. ക്ലൈമാക്സിനോട് അടുത്തുള്ള സീനിൽ വില്ലൻമാരുടെ ​ഗ്രൂപ്പുമായി മഞ്ജു വാര്യരുടെ കഥാപാത്രം ഏറ്റുമുട്ടുന്ന രം​ഗമാണ് വൈറലാകുന്നത്.

Mr X
'10 മണിക്കൂർ വരെ ജോലി, ഇപ്പോൾ ഫ്രിഡ്ജിൽ മിൽക് ഷേക്കോ ജങ്ക് ഫൂഡോ ഒന്നുമില്ല; കാൻസർ പിടിപെട്ടതിന് ശേഷം ജീവിതം മാറി'

അതേസമയം അഭിനേതാക്കളുടെ പെർഫോമൻസുകളെല്ലാം സൂപ്പറാണെന്നും എന്നാൽ ചിത്രത്തിന്റെ തിരക്കഥ വളരെ മോശമാണെന്നും ചിലർ പറയുന്നു. തമിഴിലെ മഞ്ജു വാര്യർ ചെയ്ത വേഷങ്ങളെല്ലാം അടിപൊളിയാണെന്നും പലരും കുറിക്കുന്നുണ്ട്.

Mr X
'സൂപ്പർ ആയിട്ടിട്ടുണ്ട് നീലി...'; കാൻ വേദിയിൽ തിളങ്ങി കല്യാണി പ്രിയദർശൻ

അസുരനിലെ പച്ചയമ്മാൾ, തുനിവിലെ കണ്മണി, വിടുതലൈ 2 വിലെ മഹാലക്ഷ്മി തുടങ്ങിയ കഥാപാത്രങ്ങളൊന്നും മറ്റൊരാൾക്കും ചെയ്യാനാകത്തത് ആണെന്നും ചിലർ പറയുന്നു. ​മനു ആനന്ദ് സംവിധാനം ചെയ്ത മിസ്റ്റർ എക്സിൽ ​ഗൗതം കാർത്തിക്, അനഘ, രാധിക ശരത്കുമാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തി.

Summary

Cinema News: Arya and Manju Warrier starrer Mr X OTT response.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Manju Warrier, Mallika Sukumaran
Sanal, Manju, Sidhu
Sanal Kumar Sasidharan, Madhu Wariar
Manju Warrier
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com