'സൂപ്പർ ആയിട്ടിട്ടുണ്ട് നീലി...'; കാൻ വേദിയിൽ തിളങ്ങി കല്യാണി പ്രിയദർശൻ

മലയാള സിനിമയിൽ പുതിയ ചരിത്രം കുറിച്ച സിനിമയാണ് ലോക.
Kalyani Priyadarshan
Kalyani Priyadarshanഇൻസ്റ്റ​ഗ്രാം
Updated on
1 min read

കാൻ വേദിയിൽ നിന്നുള്ള നടി കല്യാണി പ്രിയദർശന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. ഇതാദ്യമായാണ് കല്യാണി കാൻ വേദിയിലെത്തുന്നത്. കറുപ്പും മെറൂണും നിറമുള്ള ​ഗൗൺ ധരിച്ചാണ് കല്യാണി റെഡ് കാർപറ്റിലെത്തിയത്. കാൻ വേദിയിൽ നിന്നുള്ള കല്യാണിയുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

'ലോക: ചാപ്റ്റർ 1 ചന്ദ്ര' എന്ന ചിത്രത്തിന്റെ വിജയത്തിന്റെ പശ്ചാത്തലത്തിൽ തെന്നിന്ത്യയെ പ്രതിനിധീകരിച്ചാണ് കല്യാണി കാൻ ചലച്ചിത്ര മേളയിലെത്തിയത്. കഴിഞ്ഞ ദിവസം ഇന്ത്യൻ പവലിയണിലെത്തിയ കല്യാണിയുടെ ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു.

വെള്ള സ്ലീവ്‌ലെസ് ബ്ലെയ്‌സർ സ്റ്റൈൽ ടോപ്പും ഫ്ലോർ ലെങ്ത് സ്കേർട്ടുമാണ് താരം ധരിച്ചത്. അതേസമയം മലയാള സിനിമയിൽ പുതിയ ചരിത്രം കുറിച്ച സിനിമയാണ് ലോക. 300 കോടി നേടിയ ചിത്രം ഇന്ത്യയുടെ ആദ്യ ലേഡി സൂപ്പർ ഹീറോ പദവിയും കല്യാണിക്ക് നൽകി.

Kalyani Priyadarshan
'ദളപതിയെ തിരക്കിയെന്ന് പറയൂ'; തൃഷയോട് ആരാധകർ, നാണത്തോടെ മറുപടി നൽകി നടി, വൈറലായി വിഡിയോ

ഡൊമിനിക് അരുൺ ആണ് ലോക സംവിധാനം ചെയ്തത്. അതേസമയം രൺവീർ സിങ്ങിനൊപ്പം ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് കല്യാണിയെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

Kalyani Priyadarshan
'10 മണിക്കൂർ വരെ ജോലി, ഇപ്പോൾ ഫ്രിഡ്ജിൽ മിൽക് ഷേക്കോ ജങ്ക് ഫൂഡോ ഒന്നുമില്ല; കാൻസർ പിടിപെട്ടതിന് ശേഷം ജീവിതം മാറി'

സംവിധായകൻ ജയ് മേത്ത ഒരുക്കുന്ന ‘പ്രളയ’ എന്ന ചിത്രത്തിലൂടെയായിരിക്കും ബോളിവുഡ് അരങ്ങേറ്റം. സോംബി സർവൈവൽ ആക്ഷൻ ചിത്രമാണ് ഇതെന്നാണ് സൂചനകൾ. ഈ വർഷം ഓ​ഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Summary

Cinema News: Kalyani Priyadarshan stuns at Cannes 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com