'ബില്ല് ചോദിച്ചിട്ട് തന്നില്ല, അവര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തി; മാനനഷ്ടത്തിന് കേസ് കൊടുത്തിട്ടുണ്ട്'; മറുപടിയുമായി ആര്യ

ഞങ്ങളുടെ കടയില്‍ നിന്നും വാങ്ങിയതാണെന്ന് ഇവര്‍ പറഞ്ഞ അറിവ് മാത്രമേയുള്ളൂ. ഈ ഒന്നര വര്‍ഷമായിട്ടും യാതൊരു തെളിവും ഇതുവരേയും തന്നിട്ടില്ല. #AryaBadai
Arya Badai
Arya Badai
Updated on: 
2 min read

തന്റെ സാരി ബ്രാന്റിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആര്യ ബഡായി. യൂട്യൂബര്‍ കുടുംബമായ ഉപ്പും മുളകും ലൈറ്റ് ഫാമിലി ഉന്നയിച്ച ആരോപണത്തിനാണ് ആര്യ മറുപടി നല്‍കിയിരിക്കുന്നത്. ആര്യയുടെ കാഞ്ചീവരത്തില്‍ നിന്നും വാങ്ങിയ സാരി പെട്ടെന്ന് കീറിപ്പോയെന്നായിരുന്നു പരാതി. എന്നാല്‍ ഈ സാരി തന്റെ കടയില്‍ നിന്നും വാങ്ങിയതല്ലെന്നും തെളിവായി ബില്ല് ചോദിച്ചിട്ട് നല്‍കിയിട്ടില്ലെന്നും ആര്യ പറയുന്നു.

''എനിക്കൊരു സാരി ബ്രാന്റുണ്ട്, കാഞ്ചീവരം. അതുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബര്‍ ചെയ്ത വിഡിയോയുമായി ബന്ധപ്പെട്ട് ഒരു വിഷയം എല്ലായിടത്തും ചര്‍ച്ചയായിട്ടുണ്ട്. അത് അഡ്രസ് ചെയ്യണമെന്ന് തോന്നി. അതിനാലാണ് ഈ വിഡിയോ ചെയ്യുന്നത്. എന്തുകൊണ്ട് ഇത്ര വൈകിയെന്ന് ചോദിച്ചാല്‍ ആദ്യം ശരിയായ ചാനലുകള്‍ വഴി മൂവ് ചെയ്ത ശേഷം പബ്ലിക് പ്ലാറ്റ്‌ഫോമില്‍ വന്ന് സംസാരിച്ചാല്‍ മതി എന്ന് തീരുമാനിച്ചതിനാലാണ്. അത് ചെയ്തു. അതിനാലാണ് ഇന്നിപ്പോ ഈ വിഷയം അഡ്രസ് ചെയ്യുന്നത്.'' ആര്യ പറയുന്നു.

''ഈ പറയുന്ന ഭാര്യയും ഭര്‍ത്താവും ഇതേ വിഷയം പറഞ്ഞ് ഞങ്ങളെ ഒന്നര വര്‍ഷം മുമ്പ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അന്ന് കാക്കനാട് ആയിരുന്നു ഞങ്ങളുടെ ഷോപ്പ്. ചെറിയ ഷോപ്പായിരുന്നു. അന്ന് തന്നെ അവരോട് കാര്യങ്ങള്‍ വളരെ വ്യക്തമായി കമ്യൂണിക്കേറ്റ് ചെയ്തിരുന്നു. അവരോട് പറഞ്ഞതില്‍ ഏറ്റവും പ്രധാനപ്പെട്ടൊരു പോയന്റ് എന്താണെന്ന് വച്ചാല്‍, ഞങ്ങളുടെ കടയില്‍ നിന്നും വാങ്ങിയെന്ന് പറയുന്ന സാരി, വാങ്ങിയപ്പോള്‍ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലെന്ന് അവര്‍ തന്നെ പറയുകയും ചെയ്യുന്നുണ്ട്. അവരത് ഉപയോഗിച്ചതായും പറയുന്നു. ഉപയോഗിച്ച ശേഷം എന്തോ കുഴപ്പം പറ്റിയെന്ന് പറഞ്ഞാണ് ഞങ്ങളെ ബന്ധപ്പെടുന്നത്'' എന്നും ആര്യ പറയുന്നു.

''ഒന്നാമത്തെ കാര്യം ഒരു സ്ഥാപനത്തില്‍ നിന്നും ഒരു സാധനം വാങ്ങി അത് ഉപയോഗിച്ച ശേഷം അതിനൊരു കുഴപ്പം പറ്റിയാല്‍ അതിന് നഷ്ടപരിഹാരം എവിടേയും കൊടുക്കുന്നതായി എനിക്ക് അറിവില്ല. എന്നാലും എന്തെങ്കിലും മാനുഫാക്ചറിങ് പ്രശ്‌നമാകാം എന്ന രീതിയില്‍ പരിഗണിക്കാന്‍ ഞങ്ങള്‍ അന്നേ തയ്യാറായിരുന്നു. ബില്ല് തന്നാല്‍ നോക്കിയിട്ട് പറയാമെന്ന് അവരോട് വളരെ വ്യക്തമായി അന്ന് തന്നെ അവരോട് പറഞ്ഞതാണ്. അന്ന് അവര്‍ തന്ന മറുപടി ബില്ല് ഇല്ല, ഇത് അവര്‍ക്ക് സമ്മാനം കിട്ടിയിട്ടില്ല എന്നാണ്. അതായത് അവരല്ല ഈ പ്രൊഡക്ട് വാങ്ങിയതെന്നാണ് അവര്‍ പറഞ്ഞത്''.

''മറ്റാരോ വാങ്ങിയിട്ട് ഇവര്‍ക്ക് സമ്മാനിച്ചതിനാല്‍ ബില്ല് കിട്ടിയിട്ടില്ലെന്ന് ഇവര്‍ അന്നേ പറഞ്ഞിരുന്നു. ഇത് ഞങ്ങളുടെ കടയില്‍ നിന്നും വാങ്ങിയതാണെങ്കില്‍, ബില്ലില്ലാതെ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല. അതിനാല്‍ ദയവ് ചെയ്ത് ബില്ല് തരണമെന്നും എന്നിട്ട് നോക്കിയിട്ട് എന്താണെന്നു വച്ചാല്‍ ചെയ്യാമെന്നും ഞങ്ങള്‍ പറഞ്ഞിരുന്നു. ഏതാരു സ്ഥാപനത്തിലായാലും അവരുടെ കടയില്‍ നിന്നും വാങ്ങിയ പ്രൊഡക്ട് ആണോ എന്നാണ് ആദ്യം അറിയേണ്ടത്. അതിനുള്ള ഏറ്റവും വലിയ തെളിവാണ് ബില്ല്'' എന്നും ആര്യ പറയുന്നു.

''ബില്ല് ഇല്ലെങ്കില്‍ അത് പെ ചെയ്തയാളുടെ പേരും കോണ്ടാക്ട് നമ്പറെങ്കിലും വേണ്ടേ? ഇതൊന്നും ഇല്ല എന്നാണ് അവര്‍ പറഞ്ഞത്. ഇതൊന്നും ഇല്ലെങ്കില്‍ നമ്മുടെ പ്രൊഡക്ട് ആണോ എന്നു പോലും നമുക്ക് അറിയില്ല, എന്ത് ചെയ്യുമെന്ന് ഞങ്ങള്‍ ചോദിച്ചു. ഇപ്പോഴും അറിയില്ല. ഞങ്ങളുടെ കടയില്‍ നിന്നും വാങ്ങിയതാണെന്ന് ഇവര്‍ പറഞ്ഞ അറിവ് മാത്രമേയുള്ളൂ. ഈ ഒന്നര വര്‍ഷമായിട്ടും യാതൊരു തെളിവും ഇതുവരേയും തന്നിട്ടില്ല. ഇത് പറഞ്ഞപ്പോഴാണ് ഇവര്‍ നമ്മളെ ഭീഷണിപ്പെടുത്തിയത്'' താരം പറയുന്നു.

''അവര്‍ പറഞ്ഞത് ഞങ്ങള്‍ യൂട്യൂബില്‍ കുറേ ഫോളോവേഴ്‌സുള്ള ഫാമിലിയാണ്, കുറേ ഫോളോവേഴ്‌സുള്ളവരാണ്, നിങ്ങള്‍ എന്താണ് ചെയ്യാന്‍ പറ്റുകയെന്ന് ആലോചിച്ച് ഒരു തീരുമാനമെടുത്ത് ഞങ്ങളെ അറിയിച്ചാല്‍ മതി. നിങ്ങള്‍ തീരുമാനമെടുക്കാന്‍ വൈകുകയാണെങ്കില്‍ ഞങ്ങള്‍ വിഡിയോ ചെയ്യും. ഇതായിരുന്നു അവര്‍ പറഞ്ഞത്. ധൈര്യമായി വിഡിയോ ചെയ്‌തോളൂ എന്നായിരുന്നു ഞങ്ങള്‍ പറഞ്ഞത്. അതിന് ശേഷം അവര്‍ ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല. ഞങ്ങള്‍ വിഡിയോ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ പെട്ടെന്ന് ഇവര്‍ വിഡിയോ ചെയ്യുകയും നഷ്ടപരിഹാരം ചോദിക്കുകയുമായിരുന്നു'' ആര്യ പറയുന്നു.

''എനിക്കൊരു കാര്യമേ പറയാനുള്ളൂ. ഞാന്‍ 8 വര്‍ഷമായി നടത്തിക്കൊണ്ടു പോകുന്ന ബ്രാന്റാണിത്. എന്റെ ബ്രാന്റില്‍ നിന്നും സ്ഥിരമായി പര്‍ച്ചേസ് ചെയ്യുന്ന ഇഷ്ടം പോലെ കസ്റ്റമേഴ്‌സുണ്ട്. കേരളത്തിന് അകത്തുള്ളവരും പുറത്തുള്ളവരുമുണ്ട്. അവര്‍ക്ക് ഞങ്ങളുടെ പ്രൊഡക്ടിന്റെ ക്വാളിറ്റി അറിയാം. ഞങ്ങള്‍ വില്‍ക്കുന്നത് സില്‍ക്കിലുള്ള കൈത്തറി സാരികളാണ്. കൈത്തറി സാരികള്‍ക്ക് സ്വാഭാവികമായും ചിലപ്പോള്‍ മാനുഫാക്ചറിങ് ഡിഫക്ട്‌സ് വരാം. അത് പലപ്പോഴും ഞങ്ങള്‍ അങ്ങോട്ട് തന്നെ കസ്റ്റമേഴ്‌സിന് പറഞ്ഞു കൊടുക്കാറുമുണ്ട്. ഡിഫക്ടുള്ള പ്രൊഡക്ട് പറ്റിച്ച് വില്‍ക്കാറില്ല. ബില്ല് തന്നാല്‍ റീഫണ്ടും എക്‌സ്‌ചേഞ്ചും ചെയ്യാറുണ്ട്'' എന്നും ആര്യ പറയുന്നു.

ഇന്നും അതേ ചോദ്യം തന്നോ ചോദിക്കുന്നു. ഇത് ഞങ്ങളുടെ പ്രൊഡക്ട് ആണെന്നതിന് എന്താണ് തെളിവ്. ആ സാരിയ്ക്ക് 28000 രൂപയാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഈ സാരിയ്‌ക്കൊന്നും ഞങ്ങളന്ന് 28000 രൂപയല്ല വിലയിട്ടത്. പരമാവധി 20000 രൂപയായിരുന്നു വിലയിട്ടിരുന്നത്. 28000 രൂപയ്ക്ക് ഈ സാരി ഞങ്ങള്‍ വിറ്റിട്ടില്ല. ഈ കുടുംബം ഞങ്ങളുടെ കടയില്‍ വന്നിട്ടുണ്ട്. അന്ന് വാങ്ങിയ സാരി ഇതല്ലെന്നും ആര്യ പറയുന്നു. കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുത്ത യൂട്യൂബര്‍മാരോട് മിനിമം ഫാക്ട് ചെക്ക് ചെയ്യുന്നത് നല്ലതാണ്. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. എല്ലാവര്‍ക്കും മാനനഷ്ടക്കേസ് നോട്ടീസ് ഉടനെ തന്നെ ലഭിക്കുമെന്നും ആര്യ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

Arya Badai
'നീരജ് മാധവിന്റെ അമ്മയെന്നല്ല, ലത ടീച്ചറുടെ മകന്‍'; 61-ാം വയസിലും അസാധ്യ നൃത്തപ്രകടനം; വികാരഭരിതനായി നീരജ് മാധവ്
Arya Badai
'അക്കൗണ്ടില്‍ എത്ര കിട്ടി, പെയ്ഡ് പ്രൊമോഷനാണോ?'; സിജെപി സമരത്തെ പിന്തുണച്ചു, കമന്റുകള്‍ കണ്ട് ഞെട്ടി: ഗൗരി കിഷന്‍
Arya Badai
സിനിമയില്‍ പോകണ്ടെന്ന് പറഞ്ഞ നാട്ടുകാരുണ്ട്, ഇപ്പോള്‍ നാട് അറിയപ്പെടുന്നത് എന്റെ പേരില്‍: കൈലാഷ്
Summary

Arya Badai gives reply to allegations of Uppum Mulakum Lite family.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com