സുഹാനയേയും അബ്രാമിനേയും ചേർത്തു പിടിച്ച് ആര്യൻ, ഷാരുഖ് ഖാന്റെ ഫോട്ടോക്കോപ്പിയെന്ന് കമന്റുകൾ; വൈറൽ

ഷാരുഖ് ഖാനുമായുള്ള ആര്യന്റെ രൂപസാദൃശ്യമാണ് ആരാധകരെ അമ്പരപ്പിക്കുന്നത്
ചിത്രം; ഇൻസ്റ്റാ​ഗ്രാം
ചിത്രം; ഇൻസ്റ്റാ​ഗ്രാം
Updated on: 
1 min read

വിവാദങ്ങൾക്കു ശേഷം ഇൻസ്റ്റ​ഗ്രാമിലേക്ക് തിരികെയെത്തി ആര്യൻ ഖാൻ. തന്റെ സഹോദരങ്ങളായ സുഹാനയുടേയും അബ്രാമിന്റേയും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് തിരിച്ചുവരവ്. ഹാട്രിക് എന്ന അടിക്കുറിപ്പിലാണ് മനോഹരമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് സ്റ്റാർ കിഡ്സിന്റെ ചിത്രം. 

ഷാരുഖ് ഖാനുമായുള്ള ആര്യന്റെ രൂപസാദൃശ്യമാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. ഷാരുഖ് ഖാന്റെ ഫോട്ടോക്കോപ്പി എന്നാണ് പലരുടേയും കമന്റുകൾ. സൂപ്പർതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. അതിനിടെ മക്കളുടെ ചിത്രത്തിനു താഴെ കമന്റുമായി ഷാരുഖ് ഖാനും എത്തി. .‘എന്തുകൊണ്ടാണ് എന്റെ പക്കൽ ഈ ചിത്രങ്ങൾ ഇല്ലാത്തത്! എനിക്ക് ഇത് ഇപ്പോൾ തരൂ’- എന്നാണ് താരം കുറിച്ചത്. അടുത്ത തവണ പോസ്റ്റ് ചെയ്യുമ്പോൾ അയച്ചുതരാമെന്നും അതിനു വർഷങ്ങൾ എടുക്കും എന്നുമായിരുന്നു ആര്യന്റെ മറുപടി. 

ആര്യനും സുഹാനയും അബ്രാമും തമ്മിലുള്ള സ്നേഹബന്ധം വ്യക്തമാക്കുന്ന തരത്തിലുള്ളതാണ് ചിത്രങ്ങൾ. ഒലിവ് പച്ച ടി-ഷർട്ടും ഗ്രീൻ ഷെയ്ഡിലുള്ള ഡെനിം ജാക്കറ്റുമാണ് ആര്യന്റെ വേഷം. ഡെനിം ടോപ്പും ഷോർട്സുമാണ് സുഹാന ധരിച്ചിരിക്കുന്നത്. കറുത്ത ഹുഡി അണിഞ്ഞ് കുസൃതി നിറഞ്ഞ അബ്രാമിന്റെ നിൽപ്പും ആരാധകരുടെ മനംകവരുകയാണ്. ആഡംബരക്കപ്പലിലെ ലഹരിവിരുന്നുമായി ബന്ധപ്പെട്ട കേസിനു ശേഷം സമൂഹമാധ്യമങ്ങളിൽ നിന്നൊക്കെ വിട്ടുനിൽക്കുകയായിരുന്നു താരം. ഒരു വർഷത്തിനു ശേഷമുള്ള ആര്യന്റെ പോസ്റ്റാണിത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sai Pallavi
Ramzan Muhammed
Chali Pala and Mohanlal
Karthik Subbaraj, Dorothy
X

FOLLOW US

ON GOOGLE DISCOVER