40 വര്‍ഷങ്ങള്‍ക്ക് ശേഷം 'ടെലിഫോണ്‍ അങ്കിളിനെ' കാണാനെത്തി ആശ ജയറാം; ആശ്ചര്യത്തോടെ മോഹന്‍ലാല്‍

1986 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഒന്നുമുതല്‍ പൂജ്യം വരെ.
Asha Jayaram meets mohanlal
Asha Jayaram meets mohanlal
Updated on
1 min read

40 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനെ കണ്ടതിന്റെ സന്തോഷം പങ്കിട്ട് ഒന്നുമുതല്‍ പൂജ്യം വരെ നായിക ആശ ജയറാം. അമേരിക്കയില്‍ നടക്കുന്ന ഷോയില്‍ വച്ചാണ് ആശ മോഹന്‍ലാലിനെ കണ്ടുമുട്ടിയത്. മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പോടിയായി ആശ സോഷ്യല്‍ മീഡിയയിലൂടെ അക്കാര്യം ആരാധകരെ അറിയിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനെ കാണാന്‍ പോവുകയാണെന്നും വിശ്വസിക്കാന്‍ പോലുമാകുന്നില്ലെന്നുമാണ് ആശ പറഞ്ഞത്.

Asha Jayaram meets mohanlal
ഇന്റിമേറ്റ് രംഗം ഷൂട്ട് ചെയ്യവെ നായകന്‍ നിയന്ത്രണം വിട്ടു പെരുമാറി; നടി ഓടി രക്ഷപ്പെടുന്നത് കണ്ടു: അന്നു കപൂര്‍

''നാല്‍പ്പത് വര്‍ഷം കഴിഞ്ഞ് ഞാന്‍ മോഹന്‍ലാലിനെ കാണാന്‍ പോവുകയാണ്. എനിക്കിത് വിശ്വസിക്കാനോ ചിന്തിക്കാനോ സാധിക്കുന്നില്ല'' എന്നാണ് ആശ പറഞ്ഞത്. വളരെ വികാരഭരിതയായിട്ടായിരുന്നു വിഡിയോയില്‍ ആശ സംസാരിച്ചത്. പിന്നീട് മോഹന്‍ലാലിനെ കണ്ടതിനെക്കുറിച്ചും അവര്‍ സംസാരിക്കുന്നുണ്ട്. മോഹന്‍ലാലുമൊപ്പമുള്ള ചിത്രങ്ങളും ആശ പങ്കുവച്ചിട്ടുണ്ട്.

Asha Jayaram meets mohanlal
'അവൾ', 'കേരള സ്റ്റോറി 2', 'ടിഎൻ 2026'; ഒടിടിയിലും ഈ വാരാന്ത്യം നിരവധി ചിത്രങ്ങൾ

''ഞങ്ങളുടെ നഗരത്തിലേക്ക് ലാലേട്ടനെ എത്തിച്ചതിന് നന്ദി. ഒരു പ്രതിഭാശാലിയായ വ്യക്തി എന്നതിലുപരി, മോഹന്‍ലാല്‍ വളരെ സ്‌നേഹമുള്ള ഒരാളാണ്. 40 വര്‍ഷം മുന്‍പുള്ള സഹപ്രവര്‍ത്തകരെപ്പോലും അദ്ദേഹം എത്രമാത്രം വിലമതിക്കുന്നു എന്നത് അദ്ഭുതകരമായി തോന്നി ഈ നിമിഷങ്ങളില്‍ വളരെ വളരെ സന്തോഷം.'' എന്നാണ് ആശ കുറിച്ചത്.

1986 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഒന്നുമുതല്‍ പൂജ്യം വരെ. മലയാളി ഇന്നും മറക്കാത്ത ഈ ചിത്രം ആശയുടെ ആദ്യ ചിത്രം കൂടിയായിരുന്നു. ചിത്രത്തിന്റെ അവസാനഭാഗത്ത് എത്തുന്ന ടെലിഫോണ്‍ അങ്കിള്‍ ആയിരുന്നു മോഹന്‍ലാലിന്റെ കഥാപാത്രം. രഘുനാഥ് പലേരിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ഈ ചിത്രത്തിന് ശേഷം ആശ ജയറാം പിന്നീട് തനിയാവര്‍ത്തനം, ഇസബെല്ല, ഒറ്റയാള്‍പ്പട്ടാളം, യാത്രയുടെ അന്ത്യം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

കരിയറില്‍ കയ്യടി നേടി നില്‍ക്കെയാണ് ആശ അഭിനയത്തോട് വിട പറയുന്നത്. പിന്നീട് അമേരക്കയില്‍ സ്ഥിരതാമസമാവുകയായിരുന്നു. അമേരിക്കയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുന്നതിനൊപ്പം നൃത്തം പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.

Summary

Asha Jayaram meets mohanlal after 40 years. They met during is US tour.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com