'ഹെല്‍ത്ത് ബെറ്ററായി, പിറന്നാളിന് ഒരു വരവ് വരും, അതുക്കും മേലെയാകും'; മമ്മൂട്ടിയെക്കുറിച്ച് അഷ്‌കര്‍ സൗദാന്‍

തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍
Mammootty
Mammoottyഇന്‍സ്റ്റഗ്രാം
Updated on
1 min read

മമ്മൂട്ടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കരിയറില്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുന്നതിനിടെയാണ് അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന വാര്‍ത്ത പുറത്ത് വരുന്നത്. പിന്നാലെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് മമ്മൂട്ടി. തങ്ങളുടെ പ്രിയതാരത്തിന്റെ തിരിച്ചുവരവിനായി സിനിമാ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

Mammootty
'ഇനാരിറ്റു സിനിമ വേണ്ടെന്ന് വച്ചത് ഒറ്റ കാരണം കൊണ്ട്; ഇല്ലേല്‍ ഞാന്‍ ഓടിയേനെ'; വെളിപ്പെടുത്തി ഫഹദ് ഫാസില്‍

ഇപ്പോഴിതാ മമ്മൂട്ടിയുടെ തിരിച്ചുവരവിനെക്കുറിച്ച് സൂചന നല്‍കുകയാണ് സഹോദരിയുടെ മകനും നടനുമായ അഷ്‌കര്‍ സൗദാന്‍. മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും പിറന്നാള്‍ ദിവസം ഗ്രാന്റ് എന്‍ട്രി പ്രതീക്ഷിക്കാമെന്നുമാണ് അഷ്‌കര്‍ പറയുന്നത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഷ്‌കര്‍.

Mammootty
'കുപ്പി പുതിയത്; പക്ഷേ വീഞ്ഞ് പഴയതു തന്നെ' എന്ന് മറ്റുള്ളവർ പറയാൻ ഇടവരാതിരിക്കട്ടെ'; അമ്മ പുതിയ ഭരണസമിതിയോട് ശ്രീകുമാരൻ തമ്പി

''അദ്ദേഹം ഇപ്പോള്‍ ഹാപ്പിയാണ്. ബെറ്ററായി, പുള്ളി ഹാപ്പിയാണ്. എന്താണ് സസ്‌പെന്‍സ് എന്ന് ആര്‍ക്കും അറിയില്ല. സെപ്തംബര്‍ ഏഴിന് പിറന്നാളാണ്. അന്ന് ഒരു വരവ് വരുമെന്ന് വിശ്വസിക്കുന്നു. അത്ര വലിയ പ്രശ്‌നങ്ങളൊന്നുമില്ല. ചെറിയ ചെറിയ പ്രശ്‌നങ്ങളേയുള്ളൂ. അദ്ദേഹം വിശ്രമിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളേയുള്ളൂ. ഇപ്പോള്‍ ഒന്ന് റസ്റ്റ് എടുക്കുന്നുവെന്ന് മാത്രം. പക്ഷെ അദ്ദേഹം വരുമ്പോള്‍ അത് അതുക്കും മേലെയാകും'' എന്നാണ് അഷ്‌കര്‍ പറയുന്നത്.

മമ്മൂട്ടിയുമായുള്ള രൂപസാദൃശ്യത്തിന്റെ പേരിലും ശ്രദ്ധ നേടാറുണ്ട് അഷ്‌കര്‍. ''അമ്മാവനായതു കൊണ്ട് ആ ജീന്‍ എന്നിലുമുണ്ടാകും. പക്ഷെ ഞാന്‍ അദ്ദേഹത്തെ അനുകരിക്കാറില്ല. അത് ഒരിക്കലും നടക്കില്ല. അദ്ദേഹത്തെപ്പോലെ അഭിനയിക്കാനും എനിക്ക് കഴിവില്ല. അദ്ദേഹം ചെയ്ത് വച്ചിരിക്കുന്നതൊന്നും തൊടാന്‍ പോലും പറ്റില്ല. നമുക്ക് നമ്മുടേതായി എന്ത് ചെയ്യാന്‍ പറ്റും എന്ന് മാത്രമാണ് നോക്കുന്നത്.'' എന്നാണ് അഷ്‌കര്‍ പറയുന്നത്.

''എനിക്കൊരു മോശം വരരുത്, പണി അറിയാമെങ്കില്‍ പോയാല്‍ മതി എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. സ്വന്തം കുടുംബത്തില്‍ നിന്നും ആളുകള്‍ സിനിമയിലേക്ക് വരുന്നത് അദ്ദേഹത്തിനും ഇഷ്ടമുല്‌ള കാര്യമാണ്. എന്റെ ഉള്ളില്‍ അദ്ദേഹത്തെ കാണുമ്പോള്‍ ഫാന്‍ ബോയ് ഉണരാറുണ്ട്. അദ്ദേഹം വരുന്നത് കാണുമ്പോള്‍ രോമാഞ്ചം വരും. മാമച്ചി എന്നാണ് വിളിക്കാറുള്ളത്.'' എന്നും അഷ്‌കര്‍ പറയുന്നു.

Summary

Actor and Nephew of Mammootty, Ashkar Soudan says the Mega Star may make a comeback on his birthday. reveals the star is healthy and happy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com