'ചവറ് പോലെ ട്വിസ്റ്റ്, എന്തുവാ ഈ ചെയ്ത് വച്ചിരിക്കുന്നത്'; ഒടിടി റിലീസിന് പിന്നാലെ ട്രോളുകളേറ്റു വാങ്ങി 'മിറാഷ്'

ഇപ്പോഴിതാ ഒടിടി റിലീസിന് പിന്നാലെയും വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുകയാണ് മിറാഷ്.
Mirage
Mirageഫെയ്സ്ബുക്ക്
Updated on
1 min read

ആസിഫ് അലിയെയും അപര്‍ണ ബാലമുരളിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കിയ മിറാഷ് ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. തിയറ്ററില്‍ സമ്മിശ്ര പ്രതികരണം ആണ് ചിത്രം നേടിയത്. ഇപ്പോഴിതാ ഒടിടി റിലീസിന് പിന്നാലെയും വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുകയാണ് മിറാഷ്.

സിനിമയില്‍ ട്വിസ്റ്റ് കൂടുതലായി പോയെന്നുള്ള വിമര്‍ശനങ്ങള്‍ തന്നെയാണ് ഒടിടി സ്ട്രീമിങ്ങ് ആരംഭിച്ചതിന് ശേഷവും കാണാന്‍ കഴിയുന്നത്. ചിത്രം കണ്ട് തലവേദന എടുത്തെന്നും ക്ഷീണിച്ച് അവശനായെന്നുമുള്ള കമന്റുകള്‍ പലരും എക്‌സില്‍ കുറിച്ചിട്ടുണ്ട്. ചിത്രത്തിന്റെ മേക്കിങ്ങിനെ കുറിച്ചും വിമര്‍ശനങ്ങളുണ്ട്.

ജീത്തു ജോസഫിന്റെ ഏറ്റവും മോശം സിനിമയാണ് മിറാഷെന്നും വിഷ്വലുകളോ ചിത്രത്തിന്റെ എഡിറ്റിങ്ങോ ഒന്നും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ലെന്നുമുള്ള അഭിപ്രായങ്ങളുണ്ട്. സിനിമയില്‍ അമിതമായി വരുന്ന ട്വിസ്റ്റുകള്‍ക്ക് ട്രോളുകള്‍ ലഭിക്കുന്നുണ്ട്. കുറേ ട്വിസ്റ്റുകള്‍ ഉണ്ടെന്നല്ലാതെ അവയ്ക്ക് യാതൊരു തരത്തിലുള്ള ഇംപാക്ടും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്ന അഭിപ്രായങ്ങളും ഉണ്ട്.

Mirage
'എന്റെ ഭര്‍ത്താവ് ജയറാമിന്'; 'വരാഹരൂപ'ത്തിന് ചുവടുവച്ച് പാർവതി, വൈറലായി വിഡിയോ

കഥയ്ക്ക് പകരം ആദ്യം ട്വിസ്റ്റുകള്‍ എഴുതി പിന്നീട് ട്വിസ്റ്റുകള്‍ അവതരിപ്പിക്കാന്‍ ഒരു സ്‌ക്രിപ്റ്റ് എഴുതിയത് പോലെയാണ് തോന്നിയതെന്നും ചിലര്‍ അഭിപ്രായപെടുന്നു. സോണി ലിവിലൂടെ ഇന്നാണ് സിനിമ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചത്. കൂമന് ശേഷം ആസിഫ് അലിയും ജീത്തുവും ഒന്നിച്ച ചിത്രമായിരുന്നു മിറാഷ്.

Mirage
'ചന്ദ്ര'യെ തളയ്ക്കാൻ 'കാന്ത' വരുന്നു; ദുൽഖർ ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പുറത്ത്

ചിത്രത്തില്‍ ആസിഫിനും അപര്‍ണ ബാലമുരളിക്കും പുറമെ ഹന്ന റെജി കോശി, ഹക്കിം ഷാ, ദീപക് പറമ്പോല്‍, സമ്പത്ത് രാജ്, ശരവണന്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഇ ഫോര്‍ എക്‌സ്പിരിമെന്റ്‌സാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വഹിച്ച സിനിമയുടെ എഡിറ്റിങ്ങ് കൈകാര്യം ചെയ്തിരിക്കുന്നത് വിനായകാണ്.

Summary

Cinema News: Asif Ali movie Mirage receives trolls after OTT Release.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com