

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് പാർവതി ജയറാം. സിനിമയിലിപ്പോൾ സജീവമല്ലെങ്കിലും നൃത്ത രംഗത്ത് ആക്ടീവാണ് പാർവതി. വളരെക്കാലമായി അഭിനയരംഗത്ത് നിന്നും വിട്ടുനില്‍ക്കുന്ന നടി ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ‘കാന്താര’യിലെ ‘വരാഹരൂപം’ എന്ന് തുടങ്ങുന്ന ഗാനത്തിന് ചുവടുവെച്ചിരിക്കുകയാണിപ്പോള്‍.
പാർവതി തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. "കാന്താര മുതല്‍ ഈ സംഗീതം എന്നില്‍ ജീവിക്കുന്നു. കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ 1 ലൂടെ അത് വീണ്ടും ഉയിര്‍ത്തെഴുന്നേറ്റ് മനസ്സില്‍ തങ്ങിനില്‍ക്കുന്ന, ദൈവികമായ, അചഞ്ചലമായ ഒന്നായി.
അഭൗമമായ സംഗീതമൊരുക്കിയ അജനീഷ് ലോക്‌നാഥിനും, ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ഈ സൃഷ്ടിക്ക് ജന്മം നല്‍കിയ അതുല്യ പ്രതിഭ ഋഷഭ് ഷെട്ടിക്കും സങ്കല്‍പങ്ങളെ ദൃശ്യകാവ്യമാക്കി മാറ്റിയ അരവിന്ദ് എസ് കശ്യപിനും എന്റെ വിനീതമായ സമര്‍പ്പണമാണിത്.
ഒടുവിലായി, ഏറ്റവും പ്രിയപ്പെട്ട എന്റെ രാജാവ് രാജശേഖരന്- എന്റെ ഭര്‍ത്താവ് ജയറാമിന്, ആത്മാവില്‍ തങ്ങിനില്‍ക്കുന്ന ഈ മാന്ത്രികതയ്ക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി"- സോഷ്യല്‍മീഡിയയില്‍ വിഡിയോ പങ്കുവെച്ചുകൊണ്ട് പാര്‍വതി കുറിച്ചു.
ഒരുപാട് കാലത്തിന് ശേഷം മകള്‍ മാളവികയുടെ സംഗീത് നൈറ്റിനായി പാര്‍വതി അവതരിപ്പിച്ച നൃത്തംവും ശ്രദ്ധനേടിയിരുന്നു. അതേസമയം കാന്താരയിൽ ജയറാമും ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. രാജശേഖര എന്ന രാജാവിന്റെ കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചത്. നടന്റെ അഭിനയത്തിന് ഏറെ പ്രശംസയും ലഭിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates