ഇനി പോഞ്ഞിക്കരയുടെ വിളയാട്ടം! 'കല്യാണരാമൻ' വീണ്ടും തിയറ്ററുകളിലേക്ക്

കല്യാണരാമൻ ആണ് വീണ്ടും തിയറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുന്നത്.
Kalyanaraman
Kalyanaramanഫെയ്സ്ബുക്ക്
Updated on
1 min read

മലയാള സിനിമയിലിപ്പോൾ റീ റിലീസ് ട്രെൻഡാണ്. മോഹൻലാൽ ചിത്രമായ രാവണപ്രഭുവാണ് ഏറ്റവുമൊടുവിൽ പ്രേക്ഷകരിലേക്കെത്തിയ റീ റിലീസ് ചിത്രം. റീ റിലീസിലും പുത്തൻ റെക്കോർഡുകൾ തീർക്കുകയാണ് രാവണപ്രഭു. ഇപ്പോഴിതാ മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങൾക്ക് പിന്നാലെ ദിലീപ് ചിത്രവും റീ റിലീസിനൊരുങ്ങുകയാണ്. കല്യാണരാമൻ ആണ് വീണ്ടും തിയറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുന്നത്.

ചിത്രത്തിന്റെ റീ റിലീസ് തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ദിലീപ്, സലിം കുമാർ, ഇന്നസെന്റ് തുടങ്ങിയ വമ്പന്‍ താര നിരയും ഇന്നും ഓർത്തിരുന്ന് പൊട്ടിച്ചിരിക്കുന്ന കോമഡിയുമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. 4K അറ്റ്മോസിൽ എത്തി മികച്ച അഭിപ്രായം നേടിയ ദേവദൂതൻ, ഛോട്ടാ മുംബൈ, റീ റിലീസിനൊരുങ്ങുന്ന കമ്മീഷണർ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസ് 4K റീ മാസ്റ്റർ ചെയ്യുന്ന ചിത്രമാണ് കല്യാണരാമൻ.

Kalyanaraman
'എഐ വോയ്സ് കൊണ്ടൊന്നും എന്നെ തകർക്കാൻ കഴിയില്ല'; ലൈം​ഗികാരോപണത്തിൽ പ്രതികരിച്ച് നടൻ അജ്മൽ

2002ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ സംവിധാനം ഷാഫിയും കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബെന്നി പി നായരമ്പലവുമാണ്. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമിച്ച ഈ ചിത്രം ലാൽ തന്നെയാണ് റിലീസ് വിതരണം ചെയ്തിരിക്കുന്നതും.

Kalyanaraman
'നായികയായി വിജയിക്കാതെ വന്നപ്പോൾ ഐറ്റം ഡാൻസ് ചെയ്യാൻ തുടങ്ങി'; തമന്നയ്ക്കെതിരെ രാഖി സാവന്ത്

ദിലീപ്, കുഞ്ചാക്കോ ബോബൻ, ലാലു അലക്സ്, ലാൽ, നവ്യ നായർ, ജ്യോതിർമയി, സലിം കുമാർ, ഇന്നസെന്റ്, ബോബൻ ആലുമ്മൂടൻ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, കൊച്ചു പ്രേമൻ തുടങ്ങി നീണ്ട താരനിര തന്നെയുണ്ട് ചിത്രത്തില്‍. 4K ദൃശ്യ നിലവാരത്തിലും ശബ്ദത്തിലും പുനരവതരിപ്പിക്കുന്ന ചിത്രം 2026 ജനുവരിയിൽ പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കാനാണ് ശ്രമം.

Summary

Cinema News: Dileep and Navya Nair starrer Kalyanaraman Re Release updates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com