'ചന്ദ്ര'യെ തളയ്ക്കാൻ 'കാന്ത' വരുന്നു; ദുൽഖർ ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പുറത്ത്

ദ് ഹണ്ട് ഫോർ വീരപ്പൻ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരിസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്.
Kaantha
Kaanthaഎക്സ്
Updated on: 
1 min read

ലോക ചാപ്റ്റർ 1 ചന്ദ്രയുടെ വിജയക്കുതിപ്പിനെ തുടർന്ന് ദുൽഖർ സൽമാന്റെ കാന്ത എന്ന ചിത്രത്തിന്റെ റിലീസ് മാറ്റി വച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്. നവംബർ 14 ന് ചിത്രം റിലീസിനെത്തും. സെൽവമണി സെൽവരാജ് കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസും റാണ ദ​ഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയും ചേർന്നാണ്.

ദ് ഹണ്ട് ഫോർ വീരപ്പൻ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരിസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്. രണ്ട് വലിയ കലാകാരൻമാർക്കിടയിൽ സംഭവിക്കുന്ന ഒരു വൻ പ്രശ്‍നത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. കാന്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും വൻ സ്വീകാര്യത ലഭിച്ചിരുന്നു. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫെറർ ഫിലിംസ് നിർമിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'.

Kaantha
ഇനി പോഞ്ഞിക്കരയുടെ വിളയാട്ടം! 'കല്യാണരാമൻ' വീണ്ടും തിയറ്ററുകളിലേക്ക്

തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണ് "കാന്ത".

Kaantha
'എന്റെ ഭര്‍ത്താവ് ജയറാമിന്'; 'വരാഹരൂപ'ത്തിന് ചുവടുവച്ച് പാർവതി, വൈറലായി വിഡിയോ

സെപ്റ്റംബർ 26 ന് തിയറ്ററുകളിലെത്തേണ്ട ചിത്രം ലോകയുടെ വിജയത്തെ തുടർന്ന് റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. തമിഴകത്തെ ആദ്യകാല സൂപ്പർ സ്റ്റാറായ എംകെ ത്യാ​ഗരാജ ഭാ​ഗവതരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് കാന്ത ഒരുങ്ങുന്നത്.

Summary

Cinema News: Dulquer Salmaan starrer Kaantha movie new release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramzan Muhammed
Chali Pala and Mohanlal
Karthik Subbaraj, Dorothy
Keerthy Suresh
X

FOLLOW US

ON GOOGLE DISCOVER