Asif Ali, Mammootty
Asif Ali, Mammoottyഇൻസ്റ്റ​ഗ്രാം, വിഡിയോ സ്ക്രീൻഷോട്ട്

'മമ്മൂട്ടിയും മട്ടൻ ബിരിയാണിയുമാണ് നിങ്ങൾക്ക് കൂടുതലിഷ്ടമെന്ന് കേട്ടിട്ടുണ്ട്; സൈഡിൽ അച്ചാർ ആയി ഞാനും കൂടി ഇരുന്നോട്ടെ'

നിമിഷ നേരം കൊണ്ടാണ് ആസിഫ് അലിയുടെ വാക്കുകൾ സോഷ്യൽ മീഡിയയയിൽ വൈറലായത്.
Published on

നടൻ ആസിഫ് അലിക്ക് മമ്മൂട്ടിയോടുള്ള ഇഷ്ടത്തെക്കുറിച്ച് ആരാധകർക്ക് അറിയാവുന്നതാണ്. പൊതുവേദികളിലടക്കം മമ്മൂക്കയോടുള്ള ഇഷ്ടത്തെക്കുറിച്ച് ആസിഫ് പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്. അടുത്തിടെ മമ്മൂട്ടിക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും ആസിഫ് അലി പങ്കുവച്ചിരുന്നു. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമയുടെ ഷൂട്ടിനിടയില്‍ മമ്മൂട്ടി വഴക്ക് പറഞ്ഞപ്പോള്‍ ആസിഫ് പൊട്ടിക്കരഞ്ഞതും പിന്നീട് താരം തന്നെ നേരിട്ടെത്തി ആസിഫിനെ ആശ്വസിപ്പിച്ച കഥകളുമെല്ലാം സിനിമാ ലോകത്ത് വലിയ ചർച്ചയായി മാറിയിരുന്നു.

മമ്മൂട്ടിയെ കുറിച്ച് പറയുമ്പോൾ വാചാലനാകുന്ന ആസിഫ് അലിയുടെ വിഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ മലപ്പുറത്തെ ഒരു പരിപാടിയിൽ മമ്മൂട്ടിയെക്കുറിച്ച് ആസിഫ് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. നിമിഷ നേരം കൊണ്ടാണ് ആസിഫ് അലിയുടെ വാക്കുകൾ സോഷ്യൽ മീഡിയയയിൽ വൈറലായത്.

"മലപ്പുറംകാർക്ക് ഏറ്റവും ഇഷ്ടം മമ്മൂട്ടിയും മട്ടൻ ബിരിയാണിയുമാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. അത് ശരിയാണോ? അതിന്റെ സൈഡിൽ ഒരു അച്ചാർ ആയിട്ട് ഞാനും കൂടി ഇരുന്നോട്ടെ".- ആസിഫ് അലി ചോദിച്ചു. അതേസമയം ടിക്കി ടാക്കയാണ് ആസിഫ് അലിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

Asif Ali, Mammootty
'മുഖമൊന്ന് വാടിയാല്‍ ചേര്‍ത്തു പിടിക്കുന്ന സ്‌നേഹമേ, മകനാകാന്‍ മകനായി പിറക്കണമെന്നില്ല,'; ആസിഫ് അലിയെക്കുറിച്ച് ഭാര്യാ മാതാവ്

മമ്മൂട്ടിയുടേതായി കളങ്കാവൽ ആണ് ഏറ്റവുമൊടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. പാട്രിയറ്റ്, പദയാത്ര തുടങ്ങിയ സിനിമകളാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ. ധനുഷിനൊപ്പം ഡി 55 ലും മമ്മൂട്ടിയെത്തുന്നുണ്ട്.

Summary

Cinema News: Actor Asif Ali speech goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com