'പാവം, തലച്ചോറ് കാലിനിടയില്‍ ആയിപ്പോയി'; അശ്ലീല കമന്റിന് അശ്വതി ശ്രീകാന്തിന്റെ മറുപടി

കമന്‍റിലെ അശ്ലീല ഭാഗങ്ങള്‍ മറച്ചു വച്ചായിരുന്നു പോസ്റ്റ്
അശ്വതി ശ്രീകാന്ത്/ചിത്രം: ഇൻസ്റ്റാ​ഗ്രാം
അശ്വതി ശ്രീകാന്ത്/ചിത്രം: ഇൻസ്റ്റാ​ഗ്രാം
Updated on: 
1 min read

നടി, അവതാരക എന്നീ നിലകളിൽ ശ്രദ്ധേയയാണ് അശ്വതി ശ്രീകാന്ത്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം പല വിഷയങ്ങളിലും ശക്തമായി പ്രതികരിക്കാറുണ്ട്. ഇപ്പോൾ തനിക്ക് ലഭിച്ച അശ്ലീല കമന്റിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. 

കഴിഞ്ഞ ദിവസം അശ്വതി ഇൻസ്റ്റ​ഗ്രാമിൽ ക്യു ആൻഡ് എ സെഷൻ നടത്തിയിരുന്നു. അതിനിടെയാണ് അശ്ലീല കമന്റ് വന്നത്. തുടർന്ന് താരം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ തന്നെ പ്രതികരിക്കുകയായിരുന്നു. ”പാവം തലച്ചോറ് കാലിനിടയില്‍ ആയിപ്പോയി. സഹതാപമുണ്ട്” എന്നാണ് അശ്വതി മറുപടിയായി കുറിച്ചത്.  കമന്‍റിലെ അശ്ലീല ഭാഗങ്ങള്‍ മറച്ചു വച്ചായിരുന്നു പോസ്റ്റ്. കുട്ടികൾ ഫോളോവേഴ്സായി ഉള്ളതിനാലാണ് വാക്കുകൾ മറച്ചതെന്നും അശ്വതി കുറിച്ചു. കമന്റ് അയച്ച ആളെ ടാ​ഗ് ചെയ്യാനും താരം മറന്നില്ല. 

 നേരത്തെയും ഇത്തരം സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്കെതിരെ അശ്വതി പ്രതികരിച്ചിട്ടുണ്ട്. കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ന​ഗ്നതാ പ്ര​ദർശനം നടത്തി അറസ്റ്റിലായ സവാദിന് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയതിന് പിന്നാലെ പ്രതികരണവുമായി അശ്വതി ശ്രീകാന്ത് രംഗത്തെത്തിയിരുന്നു . ‘ഓൾ കേരള മെൻസ് അസോസിയേഷൻ’എന്നൊക്കെ പറഞ്ഞു വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ ശ്രമിക്കുന്നതിലാണ് സങ്കടം എന്നാണ് അശ്വതി കുറിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER