നിഥിന്റെ തോളിൽ ചാടിക്കയറാനുള്ള ശ്രമം പിഴച്ചു, പ്രിയ വാര്യർ നിലത്ത്; വിഡിയോ

ചിത്രത്തിന്റെ ​ഗാന ചിത്രീകരണത്തിനിടെയാണ് പ്രിയക്ക് ചാട്ടം പിഴച്ചത്
നിഥിന്റെ പുറത്ത് ചാടിക്കയറാൻ ശ്രമിച്ച് താഴെ വീഴുന്ന പ്രിയ വാര്യർ/ വിഡിയോ സ്ക്രീൻ ഷോട്ട്
നിഥിന്റെ പുറത്ത് ചാടിക്കയറാൻ ശ്രമിച്ച് താഴെ വീഴുന്ന പ്രിയ വാര്യർ/ വിഡിയോ സ്ക്രീൻ ഷോട്ട്
Updated on: 
1 min read

തെന്നിന്ത്യയിൽ ശക്തമായ സാന്നിധ്യമായി മാറുകയാണ് പ്രിയ വാര്യർ. നിഥിൻ നായകനായി എത്തുന്ന തെലുങ്ക് ചിത്രം ചെക്കാണ് താരത്തിന്റെ പുതിയ ചിത്രം. ഇപ്പോൾ സിനിമയുടെ ഷൂട്ടിങ്ങിനിടെയുണ്ടായ രസകരമായ സംഭവം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. നിഥിന്റെ പുറത്തേക്ക് ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ താഴെ വീഴുന്ന പ്രിയ വാര്യപാണ് വിഡിയോയിൽ. 

ചിത്രത്തിന്റെ ​ഗാന ചിത്രീകരണത്തിനിടെയാണ് പ്രിയക്ക് ചാട്ടം പിഴച്ചത്. നിഥിന്റെ പുറകിൽ ഓടിവന്ന് ചാടിക്കയറാനാണ് പ്രിയ ശ്രമിച്ചത്. എന്നാൽ വിചാരിച്ചതുപോലെ നടന്നില്ല. താരം നേരെ നിലത്തേക്ക് വീണു പോവുകയായിരുന്നു. നടി വീണതു കണ്ട് അണിയറക്കാർ ഓടി വരുന്നതും വിഡിയോയിൽ കാണാം. എന്നാൽ ഇതൊന്നും കാര്യമാക്കാതെ എഴുന്നേറ്റുവന്ന പ്രിയ തനിക്ക് പ്രശ്നമൊന്നുമില്ലെന്ന് നിഥിനോടും അണിയറ പ്രവർത്തകരോടും പറയുന്നതും വ്യക്തമാണ്. 

ഞാന്‍ ശ്രമിക്കുമ്പോഴെല്ലാം തന്നെ വലിച്ചു താഴെയിടുന്ന ജീവിതത്തിന്റെ വിഷ്വല്‍ റെപ്രസന്റേഷന്‍ എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. അനുപമ പരമേശ്വരന്‍, കൈലാഷ് മേനോന്‍ തുടങ്ങിയവര്‍ വിഡിയോയില്‍ കമന്റ് ചെയ്തിട്ടുണ്ട്. ചന്ദ്ര ശേഖർ സംവിധാനം ചെയ്ത ചെക്ക് സിനിമയിൽ നിഥിന്റെ നായികയായാണ് പ്രിയ എത്തുന്നത്. രാകുൽപ്രീത് സിങ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com