

മോഹന്‍ലാലും നിവിന്‍ പോളിയും തമ്മിലുള്ള സാമ്യതകളെക്കുറിച്ച് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. പുതിയ ചിത്രം പ്രതിഛായയുടെ പ്രൊമോഷന്റെ ഭാഗമായി ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബി ഉണ്ണികൃഷ്ണന്‍ ഇരുവരും തമ്മിലുള്ള സാമ്യത ചൂണ്ടിക്കാണിച്ചത്.
''മോഹന്‍ലാലിനെപ്പറ്റി എല്ലാവരും പറയും, അദ്ദേഹം ഷോട്ടിന് മുമ്പ് തമാശ പറഞ്ഞിരുന്നിട്ട് ഷോട്ടില്‍ തകര്‍ക്കുമെന്ന്. പക്ഷെ വളരെ അടുത്ത് വര്‍ക്ക് ചെയ്ത ആളെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഉള്ളിലൊരു തയ്യാറെടുപ്പ് നടക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അബോധത്തില്‍ എവിടെയോ ഒരു മുന്നൊരുക്കമുണ്ട്. അത് അദ്ദേഹം കട്ട് ചെയ്യുന്നതാണ് ഈ തമാശയും ഷോട്ട് കഴിഞ്ഞുള്ള ചിരിയും മറ്റുമൊക്കെ'' ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.
''നിവിനെ സംബന്ധിച്ച്, അയാള്‍ക്ക് തീരെ താല്‍പര്യമില്ലെന്ന് നമുക്ക് തോന്നും. പക്ഷെ ടേക്കില്‍ അയാള്‍ക്കൊരു മാജിക് ഉണ്ട്. ടേക്കില്‍ അങ്ങേര്‍ക്ക് സംതിങ് എക്‌സ്ട്രാ വരും. അതാണ് അനുഗ്രഹീതനായൊരു ആക്ടര്‍. നിവിനത് നന്നായി ഉണ്ട്. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാന്‍ വളരെ എളുപ്പമാണ്. ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ ചതുരവടിവില്‍ ഡയലോഗ് പറയണം എന്നൊക്കെയുള്ള ധാരണകളുണ്ട്. പക്ഷെ നിവിന്‍ അങ്ങനെ പറയണ്ട, നിവിന്‍ സാധാരണ സംസാരിക്കുന്നത് പോലെ പറഞ്ഞാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു''.
''മോഹന്‍ലാല്‍ വാചകം മുറിക്കുന്നത് പോലൊരാള്‍ക്ക് വാചകം മുറിക്കാന്‍ സാധിക്കില്ല. ലോകത്ത് ഒരാള്‍ക്കും സാധിക്കില്ല. നമ്മള്‍ ഒരിക്കലും ആലോചിക്കുന്നത് സ്ഥലത്തായിരിക്കില്ല അദ്ദേഹം മുറിക്കുന്നതും പോസ് ചെയ്യുന്നതും. പക്ഷെ അതിന് അതിന്റേതായ ഭംഗിയുണ്ടാകും. അത് തന്നെയാണ് വേണ്ടതെന്ന് എനിക്ക് തോന്നി. ലാല്‍ സാര്‍ കഥ എന്താണെന്ന് എന്നോട് ചോദിച്ചിരുന്നു. ഞാന്‍ കഥ പറഞ്ഞു. അദ്ദേഹം ചില കാര്യങ്ങള്‍ പറയുകയും ചെയ്തിരുന്നു.'' എന്നും അദ്ദേഹം പറയുന്നു.
സര്‍വ്വം മായയിലൂടെ വന്‍ തിരിച്ചുവരവ് നടത്തി നില്‍ക്കുകയാണ് നിവിന്‍ പോളി. പിന്നാലെ വന്ന ബേബി ഗേള്‍ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രതിഛായ. പൊളിറ്റിക്കല്‍ ത്രില്ലറായ ചിത്രം മാര്‍ച്ച് 26ന് തിയേറ്ററുകളിലേക്ക് എത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates