കത്തിക്കാന്‍ നസ്‌ലെന്‍, സ്റ്റൈലിഷ് ആയി ചാക്കോച്ചന്‍; ടൊവിനോ എവിടെ? തീയിട്ട് 'ബാച്ചിലര്‍ പാര്‍ട്ടി D'EUX' ഫസ്റ്റ് ലുക്ക്

നവംബര്‍ 19 നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുക.
Bachelor Party D'EUX
Bachelor Party D'EUX
Updated on
1 min read

കാത്തിരിപ്പുകള്‍ക്ക് വിരാമം. ആരാധകര്‍ കാത്തിരിക്കുന്ന അമല്‍ നീരദ് ചിത്രം ബാച്ചിലര്‍ പാര്‍ട്ടി D'EUX ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. വന്‍ താരനിര അണിനിരക്കുന്ന പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. നസ്‌ലെന്‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, ജ്യോതിര്‍മയി, രജിഷ വിജയന്‍ തുടങ്ങിയ താരങ്ങള്‍ പോസ്റ്ററില്‍ ഇടം പിടിച്ചിട്ടുണ്ട്.

അതേസമയം ചിത്രത്തിലെ മറ്റൊരു താരമായ ടൊവിനോ തോമസ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്ന പോസ്റ്ററില്‍ ഇല്ല എന്നത് ശ്രദ്ധേയമാണ്. ടൊവിനോയുടെ കഥാപാത്രത്തിന്റെ ലുക്ക് സര്‍പ്രൈസ് ആയിരിക്കുമെന്നും, ചിലപ്പോള്‍ പ്രത്യേക പോസ്റ്റര്‍ ഉണ്ടാകുമെന്നും സോഷ്യല്‍ മീഡിയ സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് പോസ്റ്റര്‍. നവംബര്‍ 19 നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുക.

2012-ല്‍ പുറത്തിറങ്ങി തരംഗമായി മാറിയ സ്‌റ്റൈലിഷ് ആക്ഷന്‍ ചിത്രം 'ബാച്ച്ലര്‍ പാര്‍ട്ടി'യുടെ രണ്ടാം ഭാഗമായാണ് ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത് എന്നതിനാല്‍ തന്നെ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുള്ളത്. ഡുഎക്‌സ് (D'EUX) എന്നത് ഫ്രഞ്ച് ഭാഷയിലുള്ള വാക്കാണ്. ഫ്രഞ്ചില്‍ D'EUX എന്നാല്‍ രണ്ട് എന്നും 'അവരുടെ' അല്ലെങ്കില്‍ 'അവരെ കുറിച്ച്' എന്നുമാണ് അര്‍ത്ഥമാക്കുന്നത്.

യങ് ജനറേഷന്‍ താരങ്ങളെയും മലയാളത്തിലെ മുന്‍നിര അഭിനേതാക്കളെയും അണിനിരത്തിക്കൊണ്ടാണ് അമല്‍ നീരദ് ഇത്തവണ വരുന്നത്. നസ്ലന്‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാര്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയന്‍, ജ്യോതിര്‍മയി, ഹന്‍സിക കൃഷ്ണകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സ്, അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.

ഛായാഗ്രഹണം: അപ്പു പ്രഭാകര്‍, എഡിറ്റര്‍: വിവേക് ഹര്‍ഷന്‍, സംഗീതം: ക്രിസ്റ്റോ സേവ്യര്‍, സംഭാഷണം: ഉണ്ണി ആര്‍, സൗണ്ട് ഡിസൈന്‍: തപസ് നായക്, പ്രൊഡക്ഷന്‍ ഡിസൈന്‍: ജോസഫ് നെല്ലിക്കല്‍, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, കോസ്റ്റ്യൂം: മഷര്‍ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍. പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Bachelor Party D'EUX
'ഒരു വെല്ലുവിളിയായി തന്നെയാണ് ഞങ്ങൾ ഇതിനെ കണ്ടത്'; 'വേട്ടുവം' സിനിമയിലെ ആക്ഷൻ രം​ഗങ്ങളെക്കുറിച്ച് ശോഭിത
Bachelor Party D'EUX
'ഞങ്ങള്‍ സൃഷ്ടിച്ച ലോകം'; വിശറിയിലടക്കം അഹാനയുടേയും നിമിഷിന്റേയും പേര്; വിവാഹ വേദിയിലൊളിപ്പിച്ച രഹസ്യങ്ങള്‍
Bachelor Party D'EUX
'ആണുങ്ങൾക്കും ആർത്തവം ഉണ്ടാകണമെന്ന് ഒരായിരം തവണ പ്രാർഥിച്ചിട്ടുണ്ട്'; കാരണം പറഞ്ഞ് ശ്രുതി ഹാസൻ
Summary

Bachelor Party D'EUX first look poster is out. Naslen, Kunchacko Boban and co shines. social media misses Tovino Thomas.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com