'ആണുങ്ങൾക്കും ആർത്തവം ഉണ്ടാകണമെന്ന് ഒരായിരം തവണ പ്രാർഥിച്ചിട്ടുണ്ട്'; കാരണം പറഞ്ഞ് ശ്രുതി ഹാസൻ

അങ്ങനെയാണെങ്കിൽ നമ്മുടെ കരാറുകളിൽ ആർത്തവ അവധികൾ എഴുതിച്ചേർക്കാൻ കഴിയുമായിരുന്നു
Shruti Haasan
Shruti Haasanവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

ഷൂട്ടിങ്ങിനിടയിൽ ആർത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ശ്രുതി ഹാസൻ. സോഹ അലി ഖാന്റെ പോഡ്‌കാസ്റ്റിൽ പങ്കെടുത്തപ്പോഴാണ് ആർത്തവത്തെക്കുറിച്ചും ഹോർമോണുകളെക്കുറിച്ചുമുള്ള തെറ്റായ ധാരണകളെക്കുറിച്ചുമൊക്കെ ശ്രുതി പങ്കുവച്ചത്.

കരിയറിന്റെ തുടക്കത്തിൽ പറയാൻ മടിച്ചെങ്കിലും, പിന്നീട് സംവിധായകരോട് ഇതിനെക്കുറിച്ച് തുറന്നുസംസാരിക്കാൻ താൻ ശീലിച്ചതായി ശ്രുതി പറഞ്ഞു. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) ഉള്ളതിനാൽ തനിക്ക് കടുത്ത ആർത്തവവേദന അനുഭവപ്പെടാറുണ്ടെന്ന് ശ്രുതി വെളിപ്പെടുത്തി. കരിയറിന്റെ തുടക്കത്തിൽ സിനിമാ സെറ്റുകളിൽ ഇതിനെക്കുറിച്ച് സംസാരിക്കാൻ സാധിച്ചിരുന്നില്ല.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

ഇതൊരു സാമൂഹിക വിലക്കെന്നതിലുപരി, പലരും ഇതിനെക്കുറിച്ച് സംസാരിക്കാൻ പോലും താല്പര്യപ്പെട്ടിരുന്നില്ല. ചില ദിവസങ്ങളിൽ തൻ്റെ രൂപത്തിലോ ഊർജ്ജസ്വലതയിലോ മാറ്റങ്ങൾ കാണുന്നത് എന്തുകൊണ്ടാണെന്ന് സംവിധായകർ അന്ന് അത്ഭുതപ്പെട്ടിരുന്നുവെന്നും അവർ വ്യക്തമാക്കി.

തൻ്റെ ഒരു സഹപ്രവർത്തകൻ മുട്ടു ശസ്ത്രക്രിയയുടെ വേദനയെക്കുറിച്ച് പറഞ്ഞപ്പോൾ സെറ്റിലുള്ളവർ അതിനനുസരിച്ച് ജോലി ക്രമീകരിച്ചത് കണ്ടതാണ് തന്റെ കാര്യത്തിലും മാറ്റത്തിന് വഴിയൊരുക്കിയതെന്ന് ശ്രുതി ഹാസൻ പറഞ്ഞു. തുടർന്ന് തനിക്ക് ആർത്തവമാണെന്ന കാര്യം സംവിധായകനെ അറിയിച്ചു.

ആർത്തവസമയത്ത് കഠിനമായ വയറുവേദന അനുഭവപ്പെടുന്ന ഒരു മകളുള്ള ആ സംവിധായകൻ കാര്യങ്ങൾ വളരെ സഹാനുഭൂതിയോടെയാണ് മനസ്സിലാക്കിയത്. അത് കാര്യങ്ങളെ പൂർണമായി മാറ്റിമറിച്ചെന്നും നടി വ്യക്തമാക്കി. "അതായത്, ഇതിന് ഒരേയൊരു പരിഹാരമേയുള്ളൂ, പുരുഷന്മാർക്കും ആർത്തവം ഉണ്ടാകണമെന്ന് ഞാൻ ആയിരം തവണ പ്രാർഥിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കിൽ നമ്മുടെ കരാറുകളിൽ ആർത്തവ അവധികൾ എഴുതിച്ചേർക്കാൻ കഴിയുമായിരുന്നു.- ശ്രുതി പറഞ്ഞു.

Shruti Haasan
'ജബ് വീ മെറ്റ്' എഴുതിയത് ആരാണ്?; സംവിധായകനെന്ന് അവതാരകന്‍, അല്ലെന്ന് പൃഥ്വിരാജ്; രാജുവേട്ടന് തെറ്റിയെന്ന് കമന്റുകള്‍
Shruti Haasan
'ആ വലിയ ദുരന്തം പുതിയ ലോകത്തിന് തുടക്കമാകുമോ ?'; പാ. രഞ്ജിത്തിന്റെ 'വേൾഡ് ഓഫ് വേട്ടുവം' വിഡിയോ
Shruti Haasan
ഞാന്‍ കൂടെ അഭിനയിച്ചാല്‍ പ്രധാന്യം കുറഞ്ഞുപോകുമോ എന്ന് ചിന്തിച്ച ആര്‍ട്ടിസ്റ്റുമാരുണ്ട്: ഉര്‍വശി
Summary

Shruti Haasan got candid about dealing with painful periods days.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com