'ജീവിതത്തിന് അതിന്റേതായ മനോഹരമായ സമയമുണ്ട്'; പ്രണയിനിയെ പരിചയപ്പെടുത്തി നടൻ സായ് ശ്രീനിവാസ്

എന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി, ശരിയായ സമയത്ത് എന്നെ വിശ്വസിച്ചതിന്
Bellamkonda Sai Sreenivas, Kavya Reddy
Bellamkonda Sai Sreenivas, Kavya Reddy ഇൻസ്റ്റ​ഗ്രാം
Updated on
1 min read

തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസ് വിവാഹിതനാകുന്നു. നടൻ തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ വച്ച് നടന്റെ വിവാഹനിശ്ചയം നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയത്തിനെത്തിയത്. കാവ്യ റെഡ്ഡിയാണ് സായ് ശ്രീനിവാസിന്റെ ഭാവി വധു.

നിർമാതാവ് ബെല്ലാംകൊണ്ട സുരേഷിന്റെ മകൻ കൂടിയാണ് സായ് ശ്രീനിവാസ്. വിവാഹനിശ്ചയ ചിത്രങ്ങൾക്കൊപ്പം ഹൃദ്യമായ ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. "എന്റെ കാവ്യമ്മയ്ക്ക്... ജീവിതത്തിന് അതിന്റേതായ മനോഹരമായ സമയമുണ്ട്...എന്റേത്, നിന്നെ എന്റെ ലോകത്തേക്ക് കൊണ്ടുവന്നു.

എന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി, ശരിയായ സമയത്ത് എന്നെ വിശ്വസിച്ചതിന്, എന്റെ ദിവസങ്ങളിൽ പോസിറ്റീവിറ്റിയും ഒരുപാട് ചിരികളും നിറച്ചതിന്!! നിന്റെ മുഖത്തെ ഈ ചിരി ഒരിക്കലും മായില്ലെന്ന് ഞാൻ ഉറപ്പ് തരുന്നു. എന്നെന്നേക്കുമായുള്ള നമ്മുടെ കൂടിച്ചേരലിനായി എനിക്ക് കാത്തിരിക്കാനാവില്ല. സ്നേഹത്തോടെ, നിന്റെ ശ്രീനി.

ഇത് വിവാഹനിശ്ചയമാണോ എന്ന് ചോദിക്കുന്നവരോട്, ഇത് നമ്മുടെ കുടുംബാം​ഗങ്ങളെ അറിയിക്കുന്ന ഉറപ്പിക്കൽ ചടങ്ങ് മാത്രമായിരുന്നു. ആഘോഷങ്ങൾ ഇതുവരെ തുടങ്ങിയിട്ടില്ല, തീയതി ഉടൻ പ്രഖ്യാപിക്കും".- സായ് ശ്രീനിവാസ് കുറിച്ചു.

Bellamkonda Sai Sreenivas, Kavya Reddy
'വിജയ്‌യും മനുഷ്യനാണ്, അവരുടെ ജീവിതമാണ്; നാട്ടുകാര്‍ക്കെന്ത് കാര്യം?'; താരങ്ങളെ പിന്തുണച്ച് ഖുശ്ബു

സംവിധായകൻ ബോയപതി ശ്രീനു, അനിൽ രവിപുടി, നടി സംയുക്ത എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. അതേസമയം ദീർഘനാളുകളായി സായ് ശ്രീനിവാസും കാവ്യയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Bellamkonda Sai Sreenivas, Kavya Reddy
നയൻതാര ഇനി രജനികാന്തിന്റെ അയൽക്കാരി; 31 കോടിയുടെ ആഢംബര വസതി സ്വന്തമാക്കി താരം

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കിഷ്കിന്ധാപുരി എന്ന ഹൊറർ ത്രില്ലർ ആണ് നടന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. ടൈസൺ നായിഡു, ഹൈന്ദവ തുടങ്ങി നിരവധി സിനിമകളാണ് നടന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

Summary

Cinema News: Telugu actor Bellamkonda Sai Sreenivas confirms relationship with Kavya Reddy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com