വിജയം അതിർത്തി കടക്കുന്നു! തമിഴിലും തെലുങ്കിലും തരംഗമാകാനൊരുങ്ങി 'BKU'; ട്രെയിലർ പുറത്ത്

സെപ്റ്റംബർ 4-ന് തമിഴ്, തെലുങ്ക് പതിപ്പുകൾ തിയേറ്ററുകളിലെത്തും
 Bethlehem Kudumba Unit
Bethlehem Kudumba Unit
Updated on
1 min read

മലയാള ബോക്സ് ഓഫീസിൽ സർവ്വകാല കളക്ഷൻ റെക്കോർഡുകൾ കാറ്റിൽപ്പറത്തി കുതിക്കുന്ന ഭാവന സ്റ്റുഡിയോസിന്‍റെ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' തെന്നിന്ത്യയൊട്ടാകെ തരംഗം തീർക്കാൻ ഒരുങ്ങുന്നു. 6 ദിനം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് ഡബ്ബ്ഡ് പതിപ്പ് ട്രെയിലർ പുറത്തിറങ്ങി. സെപ്റ്റംബർ 4-ന് തമിഴ്, തെലുങ്ക് പതിപ്പുകൾ തിയേറ്ററുകളിലെത്തും.

'പ്രേമം', 'പ്രേമലു' എന്നീ ചിത്രങ്ങൾക്ക് ശേഷം തമിഴ്‌നാട്ടിൽ വമ്പൻ തരംഗം സൃഷ്ടിക്കാനാണ് നിവിൻ പോളി, മമിത ബൈജു, ഗിരീഷ് എ.ഡി, ഭാവന സ്റ്റുഡിയോസ് ടീം എത്തുന്നത്. 'പ്രേമം' നടനും 'പ്രേമലു' സംവിധായകനും ഒന്നിച്ച ചിത്രം എന്ന രീതിയിലാണ് തമിഴിലും തെലുങ്കിലും ചിത്രത്തിന്‍റെ ട്രെയിലർ ഇതിനകം ഏവരും ഏറ്റെടുത്തിരിക്കുന്നത്. യൂട്യൂബിൽ ഒട്ടേറെ കാഴ്ചക്കാരെ ഇതിനകം ട്രെയിലർ സ്വന്തമാക്കി കഴിഞ്ഞു.

തമിഴ് പതിപ്പിന്‍റെ വിതരണാവകാശം ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ മലയാളത്തിലെ അവിശ്വസനീയ വിജയ കുതിപ്പ് കണ്ടാണ് തെലുങ്കിലെ മുൻനിര വിതരണക്കാരായ മൈത്രി മൂവി മേക്കേഴ്‌സും ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസും ചേർന്ന് തെലുങ്ക് റിലീസ് ഏറ്റെടുത്തിരിക്കുന്നത്. ഗിരീഷ് എ.ഡി - ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ടിന്‍റെ ഈ സൂപ്പർഹിറ്റ് ചിത്രം അന്യഭാഷകളിലും പുതിയ ബോക്സ് ഓഫീസ് ചരിത്രം കുറിക്കുമെന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.

 Bethlehem Kudumba Unit
'ഗോലു ഗോലു ഗോലുമാല ആടി കറങ്ങി!'; വിചിത്ര സംഭവങ്ങളുമായി 'ധൂമകേതു'വിലെ 'ചിരഞ്ജീവി' ഗാനം
 Bethlehem Kudumba Unit
'ഞാന്‍ എജെപി പാട്ടുകളുടെ ഫാന്‍; പുള്ളി തിരക്കായതിനാല്‍ വിളിച്ചിട്ട് കിട്ടിയില്ല'; ബെത്‌ലഹേമിലെ റഫറന്‍സിനെക്കുറിച്ച് ഗിരീഷ് എഡി
 Bethlehem Kudumba Unit
കസബയെക്കുറിച്ച് അന്ന് പറഞ്ഞത് തന്നെ ഇന്നും പറയും; ഗീതുവിന് ഇഷ്ടമുള്ള സിനിമയെടുക്കാം; നിലപാട് വ്യക്തമാക്കി പാര്‍വതി
Summary

Bethlehem Kudumba Unit tamil and telugu trailers are out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com