കസബയെക്കുറിച്ച് അന്ന് പറഞ്ഞത് തന്നെ ഇന്നും പറയും; ഗീതുവിന് ഇഷ്ടമുള്ള സിനിമയെടുക്കാം; നിലപാട് വ്യക്തമാക്കി പാര്‍വതി

ഞാന്‍ പറഞ്ഞത് ഗീതു ഏറ്റു പറഞ്ഞിട്ടില്ല. അവര്‍ക്ക് ഇഷ്ടമുള്ള സിനിമയെടുക്കാം
Parvathy, Geethu Mohandas
Parvathy, Geethu Mohandas
Updated on
1 min read

ഗീതു മോഹന്‍ദാസ് ചിത്രം ടോക്‌സിക്കിന്റെ റിലീസിന് പിന്നാലെ കസബ വിവാദവും വീണ്ടും ചര്‍ച്ചയാവുകയാണ്. ടോക്‌സിക്കിലെ സ്ത്രീവിരുദ്ധതയുടെ പേരില്‍ ഗീതു മോഹന്‍ദാസ് വിമര്‍ശനങ്ങള്‍ നേരിടവെയാണ് കസബ വിവാദവും ചര്‍ച്ചകളില്‍ നിറയുന്നത്. ഈ സാഹചര്യത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്.

ഇന്നും തന്നോട് ചോദിച്ചാല്‍ കസബയെക്കുറിച്ച് പറയാനുണ്ടാവുക അന്ന് പറഞ്ഞത് തന്നെയാണെന്നാണ് പാര്‍വതി പറയുന്നത്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതിയുടെ പ്രതികരണം. അതേസമയം താന്‍ പറഞ്ഞത് ഗീതു ഏറ്റുപിടിച്ചിട്ടില്ല, തനിക്ക് ഇഷ്ടമുള്ള സിനിമയെടുക്കാനുള്ള അവകാശം ഗീതുവിനുണ്ടെന്നും പാര്‍വതി പറയുന്നു. ആ വാക്കുകളിലേക്ക്:

''ഹൈന്‍ഡ് സൈറ്റില്‍ നഷ്ടങ്ങളൊന്നും നഷ്ടങ്ങളല്ല. തുറന്നു കാണിക്കപ്പെടേണ്ടവരെല്ലാം അതു കാരണം തുറന്നു കാണിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴും എന്നോട് ചോദിച്ചാല്‍ ആ സിനിമയെക്കുറിച്ച് അത് തന്നെയാകും പറയുക. അത് വേറെ ആര് എന്ത് പറഞ്ഞാലും ആ സത്യം സത്യമല്ലാതാകില്ല. ഞാനിതൊക്കെ പറയുന്നതിനൊക്കെ മുമ്പ് തന്നെ നാഷണല്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത സിനിമയാണ്. ഞാന്‍ എന്തെങ്കിലും പറഞ്ഞതു കൊണ്ട് ആരുടെയോ ഈഗോ ഹര്‍ട്ട് ആയതല്ല.

രണ്ടാമത്തെ കാര്യം, ഒരുപക്ഷെ ഞാന്‍ പേരെടുത്ത് പറയില്ലായിരിക്കാം. അത് എന്റെ ഇന്റേണല്‍ സെന്‍സര്‍ഷിപ്പിലൂടെ കടന്നു പോവുകയായിരുന്നു. അതേസമയം എന്റെ സിസ്റ്റര്‍ഹുഡ് എനിക്കൊപ്പമുണ്ട് എന്ന കരുത്തിലാണ് ഞാനത് പറഞ്ഞത്. അത് കഴിഞ്ഞും ആ സിസ്റ്റര്‍ഹുഡ് എന്റെ കൂടെ തന്നെയുണ്ടായിരുന്നു. അവര്‍ എന്നെ ഉപേക്ഷിച്ചിട്ടില്ല.

മൂന്നാമത്തെ കാര്യം, ഞാന്‍ പറഞ്ഞത് എന്റെ ചിന്താഗതിയാണ്. ഗീതു അത് ഏറ്റു പറഞ്ഞിട്ടില്ല. അവര്‍ക്ക് ഇഷ്ടമുള്ള സിനിമയെടുക്കാം. ഞാനത് ഗീതുവിന്റെ അടുത്തിരുന്ന് അത് പറഞ്ഞുവെന്ന് കരുതി ഗീതു എടുക്കുന്ന സിനിമകള്‍ ഞാന്‍ പറഞ്ഞ അതേ സിസ്റ്റത്തില്‍ തന്നെ ഉണ്ടാക്കണം എന്ന കടിഞ്ഞാണ്‍ ഞങ്ങള്‍ അന്യോന്യം ഇട്ടിട്ടില്ല. ആ ക്രിയേറ്റീവ് ഫ്രീഡം അവര്‍ക്കുണ്ട്. അവരെ അവര്‍ക്കിഷ്ടമുള്ള സിനിമ ചെയ്യാന്‍ അനുവദിക്കൂ.

അതും ഇതും ബന്ധിപ്പിക്കുന്നത് തന്നെ പെണ്ണിന്റെ ഏറ്റവും വലിയ ശത്രു പെണ്ണ് തന്നെയാണെന്ന വര്‍ഷങ്ങളായുള്ള പുരുഷാധിപത്യ ചിന്തയിലേക്ക് നമ്മളെ കൊണ്ടു പോകലാണ്. അതിലേര്‍പ്പെടാന്‍ ഞാന്‍ തയ്യാറല്ല''.

Parvathy, Geethu Mohandas
'ആരില്‍ നിന്നും കടപ്പാട് പ്രതീക്ഷിക്കരുത്, അതൊരു മണ്ടന്‍ ആലോചന'; ഗിരീഷ്-നസ്‌ലെന്‍ വിവാദങ്ങള്‍ക്കിടെ ചര്‍ച്ചയായി വിനീതിന്റെ വാക്കുകള്‍
Parvathy, Geethu Mohandas
ഇത് നിവിനോണം! ഓരോ സീനിലും കോമഡി, മമിതയും സൂപ്പർ; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ആദ്യ പ്രതികരണം
Parvathy, Geethu Mohandas
മഴയത്ത് ക്യു നിന്ന് ടിക്കറ്റെടുത്ത് കണ്ട മോഹന്‍ലാല്‍ സിനിമ; അന്ന് ഇഷ്ടമായില്ല, ഇന്ന് അഭിപ്രായം മാറി: ആസിഫ് അലി
Summary

Parvathy about Geethu Mohandas and Toxic. Recalls the Kasaba controversy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Geethu Mohandas, Parvathy Thiruvothu
Nithin Renji Panicker, Geethu Mohandas
Chief Minister VD Satheesan
Parvathy Jayaram
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com