'രാത്രി വരെ കൂടെ ഉണ്ടായിരുന്നയാള്‍ രാവിലെ ഇല്ല'; അച്ഛന്റെ വേര്‍പാടിനെക്കുറിച്ച് ഭാവന

സ്‌ട്രോങ് ആയിരിക്കുക എന്നത് മാത്രമേ ഓപ്ഷനുള്ളൂ എന്നാകുമ്പോള്‍ നമ്മള്‍ കരുത്തരാവുകയാണ്
Bhavana
Bhavana
Updated on
1 min read

അച്ഛന്റെ മരണത്തെക്കുറിച്ച് നടി ഭാവന. 2015 ലായിരുന്നു ഭാവനയുടെ അച്ഛന്‍ ബാലചന്ദ്രന്‍ മരിക്കുന്നത്. 59 വയസായിരുന്നു. അച്ഛന് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അപ്രതീക്ഷിതമായിരുന്നു മരണമെന്നുമാണ് ഭാവന പറയുന്നത്. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന മനസ് തുറന്നത്.

Bhavana
ധുരന്ധര്‍ നെറ്റ്ഫ്‌ളിക്‌സില്‍; പക്ഷെ '9 മിനിറ്റ് കാണാനില്ല'; ഒന്നും മിണ്ടാതെ അണിയറ പ്രവര്‍ത്തകര്‍; ആരാധകര്‍ കലിപ്പില്‍!

ജീവിത സാഹചര്യങ്ങളാണ് മനുഷ്യരെ കരുത്തരാക്കുന്നതെന്നാണ് ഭാവന പറയുന്നത്. തന്റെ അച്ഛന്റെ മരണം അപ്രതീക്ഷമായിരുന്നു. ആ സമയം അമ്മയ്ക്ക് കരുത്തായി കൂടെ നില്‍ക്കണം എന്ന് മാത്രമായിരുന്നു താന്‍ ചിന്തിച്ചതെന്നും ഇത്തരം അനുഭവങ്ങളുണ്ടാകുമ്പോള്‍ കരുത്തരാവുക എന്നതല്ലാതെ മറ്റൊരു ഓപ്ഷനുമുണ്ടാകില്ലെന്നും ഭാവന പറയുന്നു.

Bhavana
'ഇതെന്തൊരു അനീതി, ധനുഷിനേക്കാള്‍ അര്‍ഹന്‍ മമ്മൂട്ടി'; പേരന്‍പിന് അവഗണന, നിരാശരായി ആരാധകര്‍

''ജീവിതത്തിലെ ഓരോ സാഹചര്യങ്ങള്‍ വരുമ്പോള്‍ നമ്മള്‍ പ്രതികരിക്കുകയാണ്. നാളെ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ലല്ലോ. സംഭവിക്കുമ്പോള്‍ അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് അനുസരിച്ചിരിക്കും. വളരെ പെട്ടെന്നായിരുന്നു അച്ഛന്റെ മരണം. അപ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്നറിയില്ല. ആ സമയത്തെ ടെന്‍ഷനും അമ്മയുടെ കൂടെയുണ്ടാകണം എന്ന ചിന്തയും. എല്ലാവരേയും കരുത്തരും ഫൈറ്റേഴ്‌സും ആക്കുന്നത് നമ്മുടെ ജീവിതത്തിലെ സംഭവങ്ങളാണ്. ആരും ബോണ്‍ ഫൈറ്ററോ, ഇന്ന് മുതല്‍ ഞാന്‍ ഫൈറ്റ് ചെയ്യും എന്ന് തീരുമാനിക്കുന്നതോ അല്ല'' ഭാവന പറയുന്നു.

''ജീവിതത്തില്‍ ചില സാഹചര്യങ്ങളുണ്ടാകുമ്പോള്‍ കരുത്തരായേ പറ്റൂ എന്ന അവസ്ഥ വരികയാണ്. അതിന് പ്രത്യേക പരിശീലനമൊന്നുമില്ല. സ്‌ട്രോങ് ആയിരിക്കുക എന്നത് മാത്രമേ ഓപ്ഷനുള്ളൂ എന്നാകുമ്പോള്‍ നമ്മള്‍ കരുത്തരാവുകയാണ്.'' എന്നും ഭാവന പറയുന്നു. പിന്നാലെ അച്ഛന്റെ മരണത്തെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

''അച്ഛന്‍ വലിയ സപ്പോര്‍ട്ടായിരുന്നു. ആരും പ്രതീക്ഷിച്ചിരുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പെട്ടെന്നാണ് ജീവിതത്തില്‍ നിന്നും ഒരാള്‍ ഇല്ലാതാകുന്നത്. അതാണ് ജീവിതം. നമുക്കൊന്നും ചെയ്യാനാകില്ല. അതിനെ അംഗീകരിക്കുക. പ്രൊസസ് ചെയ്യാന്‍ കുറച്ച് സമയമെടുക്കും. ഇന്നലെ രാത്രി വരെ കൂടെ ഉണ്ടായിരുന്നയാള്‍ പിറ്റേദിവസം രാവിലെ ഇല്ല എന്ന് പറയുന്നത് ഷോക്കിങ് ആണ്. പക്ഷെ നമ്മളെല്ലാം ഓരോ യാത്രയിലൂടെ കടന്നു പോവുകയാണ്'' എന്നാണ് ഭാവന പറയുന്നത്.

Summary

Bhavana opens up about losing her father. Says life situations makes you stronger.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com