

ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടി ഭാവനയും. 'ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന്' ചോദിച്ചു കൊണ്ടാണ് ഭാവന തന്റെ പ്രതിഷേധം പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ പ്രതികരണം. പൊലീസ് ലാത്തി ചാർജിൽ പരിക്കേറ്റ വിദ്യാർഥികളുടെ വിഡിയോയും നടി പങ്കുവച്ചിട്ടുണ്ട്.
"ഇത് വളരെ ഹൃദയഭേദകമാണെന്നും' നടി കുറിച്ചു. 'ഡൽഹി പൊലീസിന്റെ ക്രൂരത. അവർ വിദ്യാർഥികളാണ്. രാജ്യദ്രോഹികൾ അല്ല. ഈ ഗവൺമെന്റിൽ ലജ്ജ തോന്നുന്നു'- എന്നാണ് ഭാവന കുറിച്ചിരിക്കുന്നത്. 'ചരിത്രം യുവാക്കളെ ഓർമ്മിക്കുന്നത് അവരുടെ നിശബ്ദത കൊണ്ടല്ല, മറിച്ച് അവരുടെ ധൈര്യത്തിന്റെ പേരിലാണ്.
ലോകത്തെ മാറ്റി മറിച്ച എല്ലാ തലമുറകളുടെയും തുടക്കം, അനീതിക്കെതിരെ കണ്ണടയ്ക്കാൻ വിസമ്മതിച്ച വിദ്യാർഥികളിൽ നിന്നാണ്. അനീതിക്കെതിരെ ശബ്ദമുയർത്തുന്ന ഓരോരുത്തർക്കുമൊപ്പം" എന്ന് പറഞ്ഞ് നടി രമ്യ നമ്പീശൻ പങ്കുവച്ച പോസ്റ്റും ഭാവന ഷെയർ ചെയ്തിട്ടുണ്ട്.
അതേസമയം നീറ്റ്- യുജി ചോദ്യ ചേപ്പര്‍ ചോര്‍ച്ചയിലും സിബിഎസ്ഇ മൂല്യനിര്‍ണയത്തിലെ അപാകതകളിലും പ്രതിഷേധിച്ച് ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന് പിന്തുണയേറുകയാണ്.
നിരവധി സെലിബ്രിറ്റികളും പ്രക്ഷോഭത്തിന് പിന്തുണയറിയിച്ചു കൊണ്ട് രംഗത്തെത്തി. ദുൽഖർ സൽമാൻ, ആസിഫ് അലി, ജോജു ജോർജ്, ടൊവിനോ, ഇന്ദ്രജിത്ത്, പാർവതി തിരുവോത്ത് ഉൾപ്പെടെയുള്ള മലയാള താരങ്ങളും തങ്ങളുടെ പ്രതികരണം പങ്കുവച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates