'കിടന്നിടത്തു നിന്നും എഴുന്നേല്‍ക്കാന്‍ പോലും പറ്റില്ലായിരുന്നു; ആരോടും പറയേണ്ടെന്ന് കരുതി'; ഉല്ലാസിന് സംഭവിച്ചതിനെപ്പറ്റി ബിനു അടിമാലി

എത്രയും പെട്ടെന്ന് റിക്കവറാകാനുള്ള ഓട്ടത്തിലാണ്
Binu Adimali about Ullas Pandalam
Binu Adimali about Ullas Pandalamഇന്‍സ്റ്റഗ്രാം
Updated on
1 min read

നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടവരുടെ ഉള്ള് പിടഞ്ഞിട്ടുണ്ടാകും. മലയാളിയെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട് ഉല്ലാസ് പന്തളം. ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളികളുടെ വീട്ടിലെ ഒരംഗത്തെ പോലെയായി മാറിയിരുന്നു ഉല്ലാസ് പന്തളം. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഉല്ലാസ് പന്തളത്തെ കണ്ട് ആരാധകരുടെ ഹൃദയം നൊന്തു.

Binu Adimali about Ullas Pandalam
'ഷാരൂഖിനേക്കാളും ആമിറിനേക്കാളും ഇഷ്ടം ലാലേട്ടനെ'; രാവണപ്രഭു കാണാന്‍ പൂനെയില്‍ നിന്നും ഫ്‌ളൈറ്റ് പിടിച്ച് കൊച്ചിയിലെത്തി 'വിജയ്‌യുടെ സഹോദരി'

സ്‌ട്രോക്ക് വന്ന് ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന അവസ്ഥയിലാണ് ഉല്ലാസ് പന്തളം. സംസാരിക്കാനും നടക്കാനുമെല്ലാം ബുദ്ധിമുട്ടുണ്ട്. വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് ഉല്ലാസ് നടക്കുന്നത്. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് താരത്തിന് സംഭവിച്ചത് എന്തെന്ന് ആരാധകര്‍ അറിഞ്ഞത്.

Binu Adimali about Ullas Pandalam
സ്വന്തം സിനിമയുടെ പോസ്റ്റർ ഒട്ടിച്ച് മാത്യു; ഞെട്ടിച്ച് 'കാന്താര', രസകരമായ വിഡിയോയുമായി താരം

ഉല്ലാസിന്റെ അവസ്ഥ പുറം ലോകത്തെ അറിയിക്കേണ്ട എന്നായിരുന്നു തങ്ങളുടെ തീരുമാനമെന്നാണ് സുഹൃത്തും മിമിക്രി താരവുമായ ബിനു അടിമാലി പറയുന്നത്. എല്ലാം ശരിയായ ശേഷം മാത്രം മറ്റുള്ളവരെ അറിയിക്കാനായിരുന്നു തീരുമാനം. ഉല്ലാസിനെ സഹായിക്കാന്‍ സുഹൃത്തുക്കളും മിമിക്രിക്കാരുടെ സംഘടനയുമെല്ലാം ശ്രമിക്കുന്നുണ്ടെന്നും ബിനു അടിമാലി പറഞ്ഞു.

''ഞാനൊക്കെ ചെന്ന് കാണുമ്പോള്‍, തുടക്കകാലത്ത് കിടന്നിടത്തു നിന്ന് എഴുന്നേല്‍ക്കാന്‍ പോലും പറ്റില്ലായിരുന്നു പാവത്തിന്. ഞങ്ങള്‍ അത് ആരോടും പറഞ്ഞിരുന്നില്ല. റിക്കവര്‍ ആയ ശേഷം അറിയിക്കാം അതുവരെ ആരോടും ഒന്നും പറയണ്ട എന്ന തീരുമാനത്തിലായിരുന്നു. അന്നത്തേതില്‍ നിന്നൊക്കെ ഒരുപാട് ബെറ്റര്‍ ആയിട്ടുണ്ട്. ആയുര്‍വേദ-പാരമ്പര്യ ചികിത്സ ടീമുകളെക്കുറിച്ച് അന്വേഷിക്കുകയും അവിടെ എത്തിക്കാന്‍ പരാമവധി ശ്രമിക്കുകയും ചെയ്യുന്നുണ്ട്'' എന്നാണ് ബിനു അടിമാലി പറയുന്നത്.

''ഇപ്പോഴത്തെ അവസ്ഥയില്‍ ആര്‍ക്ക് എന്താണ് വരുന്നതെന്ന് പറയാന്‍ പറ്റില്ല. വലിയ വിഷമമാണ്. എത്രയും പെട്ടെന്ന് റിക്കവറാകാനുള്ള ഓട്ടത്തിലാണ് എല്ലാവരും. മിമിക്രി സംഘടനയും ഞങ്ങളെല്ലാവരും ശ്രമിക്കുന്നുണ്ട്. ആരേയും ഒന്നും അറിയിക്കാതെ തന്നെ എല്ലാം സെറ്റാക്കി തിരികെ കൊണ്ടു വരാനായിരുന്നു ശ്രമം. ഞാനൊക്കെ ആരാധിക്കുകയും ഇഷ്ടപ്പെടുന്ന ആളാണ്. ഞങ്ങളൊക്കെ കൂടിയില്‍ ചിരി മാത്രമേയുള്ളൂ'' എന്നും ബിനു അടിമാലി പറയുന്നുണ്ട്.

Summary

Binu Adimali about Ullas Pandalam's health condition. Says they decided to not to say anything. friends and co stars trying everything for the recovery.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com