

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മിമിക്രി താരം മഹേഷ് കുഞ്ഞുമോനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഹാസ്യ താരം ബിനു അടിമാലി. മഹേഷിന് രോഗസൗഖ്യം ആശംസിച്ചുകൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തത്. നടൻ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിലാണ് മഹേഷിന് ഗുരുതരമായി പരുക്കേൽക്കുന്നത്. ബിനുവിനും അപകടത്തിൽ പരുക്കേറ്റിരുന്നു.
'മോനെ നീ എത്രയും പെട്ടെന്ന് സുഖം ആയിട്ട് വരട്ടെ, ഞങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥന കൂടെ ഉണ്ടാകും'- എന്ന കുറിപ്പിലാണ് ചിത്രങ്ങൾ പങ്കുവച്ചത്. ബിനുവിനൊപ്പം സുഹൃത്തുക്കളും ഉണ്ടായിരുന്നു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്.
പരിപാടി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ തൃശൂരിൽ വച്ചാണ് ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുന്നത്. കൊല്ലം സുധി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പിൻസീറ്റിൽ ഇരിക്കുകയായിരുന്ന മഹേഷിന് ഗുരുതരമായി പരുക്കേറ്റു. ഒരു മാസത്തോളം നീണ്ട ചികിത്സയ്ക്കുശേഷമാണ് താരം വീട്ടിലേക്ക് തിരിച്ചെത്തിയത്.
അപകടത്തിൽ മഹേഷിന്റെ മുഖത്തും പല്ലിനും ഗുരുതരമായി പരുക്കേറ്റു. മിൻനിരയിലെ അടക്കം പല്ലുകൾ നഷ്ടപ്പെട്ടു. മൂക്കിന് വളവ് വന്നതോടെ ശബ്ദത്തിന് ചെറിയ മാറ്റം സംഭവിച്ചിട്ടുണ്ട്. താടിയെല്ലിനും പല്ലുകൾക്കുമുള്ള ചികിത്സയാണ് ഇപ്പോൾ നടക്കുന്നത്. മൂക്കിന്റെ വളവ് ശരിയാക്കുന്നതോടെ പഴയ രീതിയിലേക്ക് തിരിച്ചെത്താനാവുമെന്ന പ്രതീക്ഷയിലാണ് മഹേഷ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates