നടന്‍ രണ്‍ദീപ് ഹൂഡ വിവാഹിതനാവുന്നു, വധു നടി ലിന്‍ ലൈഫ്രാം; വിവാഹം മണിപ്പൂരില്‍

വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു ഇരുവരും 
രണ്‍ദീപ് ഹൂഡയും ലിന്‍ ലൈഫ്രാമും/ ഇന്‍സ്റ്റഗ്രാം
രണ്‍ദീപ് ഹൂഡയും ലിന്‍ ലൈഫ്രാമും/ ഇന്‍സ്റ്റഗ്രാം
Updated on
2 min read

ബോളിവുഡ് നടന്‍ രണ്‍ദീപ് ഹൂഡ വിവാഹിതനാവുന്നു. നടി ലിന്‍ ലൈഫ്രാം ആണ് വധു. നവംബര്‍ 29ന് മണിപ്പൂരിലെ ഇംഫാലില്‍ വച്ചാണ് വിവാഹം നടക്കുക. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇരുവരും ചേര്‍ന്ന് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു ഇരുവരും. 

മഹാഭാരത്തില്‍ അര്‍ജുനന്‍ മണിപ്പൂരി രാജകുമാരി ചിത്രാങ്കതയെ വിവാഹം കഴിക്കുന്ന രംഗം പോലെ. ഞങ്ങളുടെ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും അനുഗ്രഹത്തോടെ ഞങ്ങള്‍ വിവാഹം കഴിക്കുകയാണ്. മണിപ്പൂരിലെ ഇംഫാലില്‍ വച്ച് നവംബര്‍ 29 ന് വിവാഹം തീരുമാനിച്ചവിവരം സന്തോഷത്തോടെ അറിയിക്കുന്നു. അതിനു ശേഷം മുംബൈയില്‍ വച്ച് റിസപ്ഷന്‍ ഉണ്ടാകും. ഞങ്ങളുടെ ഒന്നിച്ചുള്ള യാത്രയില്‍ നിങ്ങളുടെ അനുഗ്രഹം തേടുന്നു.- ഇരുവരും കുറിച്ചു. 

മണിപ്പൂര്‍ സ്വദേശിയാണ് ലിന്‍ ലൈഷ്രാം. ഉപരിപഠനത്തിന്റെ ഭാഗമായാണ് താരം മുംബൈയില്‍ എത്തുന്നത്. ഷാരുഖ് ഖാന്‍ നായകനായി എത്തിയ ഓം ശാന്തി ഓശാനയിലൂടെയാണ് ആദ്യമായി കാമറയ്ക്ക് മുന്നില്‍ എത്തുന്നത്. മേരി കോം, മോഡേണ്‍ ലവ് സ്‌റ്റോറി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. സജൈ ഘോഷിന്റെ ജാനെ ജാനില്‍ ആണ് അവസാനം അഭിനയിച്ചത്. ഷാമൂ സന എന്ന ജ്വല്ലറി ബ്രാന്‍ഡിന്റെ സ്ഥാപകയാണ്.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
Ranjini Haridas
Vijay Deverakonda, Rashmika Mandanna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com