കഴിഞ്ഞ മൂന്നാഴ്ചയായി താൻ കടന്നു പോകുന്ന വേദനയെക്കുറിച്ച് തുറന്നു പറഞ്ഞ് നടി മന്യ. അപ്രതീക്ഷിതമായി ഉണ്ടായ പരുക്കാണ് താരത്തിന് വില്ലനായത്. പരുക്കിൽ ഡിസ്കിന് പ്രശ്നമുണ്ടാവുകയും വേദന മൂലം ഇടതുകാല്‍ അനക്കാന്‍ പറ്റാത്ത അവസ്ഥയിലായി, തുടർന്ന് ഏറെ നാളായി ആശുപത്രിയിലായിരുന്നു താരം. വേദന കാരണം നടക്കാനോ നിൽക്കാനോ ഉറങ്ങാനോ സാധിച്ചില്ല. ഇനി ഡാൻസ് കളിക്കാൻ പോലുമാവില്ലെന്ന് കരുതിയെന്നുമാണ് താരം പറയുന്നത്. നട്ടെല്ലിന് സർജറി വേണ്ടി വരരുതെന്നായിരുന്നു തന്റെ പ്രാർത്ഥനയെന്നും താരം കൂട്ടിച്ചേർത്തു. ജീവിതം എളുപ്പമല്ലെന്നും ഇതുപോലെയുള്ള സംഭവങ്ങളുണ്ടാകും പക്ഷേ പൊരുതുകയാണ് വേണ്ടതെന്നും മന്യ കുറിച്ചു.
മന്യയുടെ കുറിപ്പ് വായിക്കാം
മൂന്നാഴ്ച മുമ്പ്, എനിക്കൊരു പരുക്കു പറ്റി. ഡിസ്‌ക്കിന് പ്രശ്നമുണ്ടെന്ന് സ്കാനിങ്ങിൽ മനസ്സിലായി. അതെന്റെ ഇടതു കാലിനെ എതാണ്ട് പൂർണമായും തളർത്തിക്കളഞ്ഞു. കടുത്ത വേദന മൂലം ഇടതുകാല്‍ അനക്കാന്‍ പറ്റാത്ത അവസ്ഥ. ഇന്ന് നട്ടെല്ലില്‍ സ്‌റ്റിറോയ്ഡ് ഇൻജക്‌ഷനെടുത്തു. ഈ സെൽഫി ചിത്രമെടുത്തത് ഞാന്‍ വല്ലാതെ പേടിച്ചിരുന്നതു കൊണ്ടാണ്. കൊവിഡ് മൂലം മറ്റാരെയും റൂമില്‍ അനുവദിച്ചിരുന്നില്ല, ഞാന്‍ ഒറ്റയ്ക്കായിരുന്നു. പ്രാർഥനകളോടെ വേദനയെ നേരിട്ടു. ഉടനെ എല്ലാം ഭേദമാകുമെന്ന പ്രതീക്ഷയിലാണ്.
മൂന്ന് ആഴ്ചത്തേക്ക് എനിക്ക് ഇരിക്കാനാകില്ലായിരുന്നു. നടക്കാനാകില്ലായിരുന്നു. നില്‍ക്കാനോ ഉറങ്ങാനോ പോലും വേദന കാരണം സാധിച്ചിരുന്നില്ല. സുഖപ്പെടാനും തിരികെ വരാനും ഞാന്‍ പരമാവധി പരിശ്രമിക്കുന്നുണ്ട്. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് നമുക്ക് ഒരിക്കലും അറിയില്ല. ഓരോ നിമിഷവും ആസ്വദിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കുക. ജീവിതം ക്ഷണികവും അപ്രതീക്ഷിതവുമാണ്. വീണ്ടും ഡാന്‍സ് ചെയ്യാനാകുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ എനിക്ക് പതിയെ കരുത്ത് വീണ്ടെടുക്കാനാകുമെന്ന് ഡോക്ടര്‍ പറഞ്ഞു. നട്ടെല്ലിന് സര്‍ജറി വേണ്ടിവരരുതേ എന്ന് പ്രാർഥിക്കുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി ഇതാണ് എന്റെ ജീവിതം.
എന്നെ സുഖപ്പെടുത്തുന്നതിന് ദൈവത്തിന് നന്ദി, ഈ ജീവിതത്തിന് ദൈവത്തിന് നന്ദി. കുടുംബത്തിനും എനിക്ക് വേണ്ടി പ്രാർഥിച്ച ആരാധകര്‍ക്കും നന്ദി. എന്നും ഓര്‍ക്കുക, ജീവിതം ഈസിയല്ല. ഇതുപോലെയുള്ള സംഭവങ്ങളുണ്ടാകും. പക്ഷേ പൊരുതുക. തോറ്റു കൊടുക്കരുത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates