'എനിക്ക് വേറെ വഴിയില്ല'; മകന്റെ കല്ലറ വൃത്തിയാക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് നടി; മക്കളെ ഒളിപ്പിച്ചു വച്ച് ഭര്‍ത്താവ്!

എന്റെ കുട്ടികളെ അജ്ഞാന കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. എനിക്ക് കാണാന്‍ സാധിച്ചത് മരിച്ചു പോയ മകന്‍ ഷംഷേറിനെ മാത്രമാണ്
Celina Jaitley
Celina Jaitley
Updated on
2 min read

സോഷ്യല്‍ മീഡിയയുടെ കണ്ണ് നനച്ച് നടി സെലീന ജെയ്റ്റ്‌ലിയുടെ വിഡിയോ. മകന്‍ ഷംഷേറിന്റെ കല്ലറ വൃത്തിയാക്കുന്നതിനിടെ പൊട്ടിക്കരയുകയാണ് സെലീന വിഡിയോയില്‍. സോഷ്യല്‍ മീഡിയയിലൂടെ സെലീന തന്നെയാണ് ഈ വിഡിയോ പങ്കുവച്ചത്. ഓസ്ട്രിയയില്‍ വച്ചായിരുന്നു സംഭവം. ഭര്‍ത്താവ് പീറ്റര്‍ ഹാദുമായുള്ള വിവാഹ മോചന നടപടികള്‍ നടക്കുന്നതിനാല്‍ തന്റെ മൂന്ന് മക്കളേയും കാണാന്‍ ഒരു കൊല്ലമായി തനിക്ക് അനുവാദമില്ലെന്നും സെലീന പറയുന്നു.

Celina Jaitley
'എന്റെ നമ്പര്‍ ചോദിച്ച് രണ്ട് കൊല്ലം നടന്നിട്ടും ആരും കൊടുത്തില്ല'; തകര്‍ക്കാനും ഉയര്‍ത്താനും പിആര്‍ മതിയെന്ന് ഷെയ്ന്‍ നിഗം

വിവാഹ മോചന നടപടികള്‍ക്കായാണ് താരം ഓസ്ട്രിയയിലെത്തിയത്. ഇതിനിടെ മകന്റെ കല്ലറിയിലെത്തുകയായിരുന്നു. കല്ലറ വൃത്തിയാക്കിയ ശേഷം പൂക്കള്‍ വെക്കുകയും മെഴുകുതിരി കത്തിച്ചു വെക്കുകയും ചെയ്തു. മകനായി ഒരു കളിപ്പാട്ട കാറും താരം കല്ലറയ്ക്ക് മുകൡലായി വെക്കുന്നുണ്ട്. വിഡിയോ ആരാധകരുടേയും ഉള്ളു കലക്കുകയാണ്.

Celina Jaitley
'10 മാസം വർക്കൗട്ടും ഫാസ്റ്റിങും, അതിരടിക്ക് വേണ്ടി കുറച്ചത് 15 കിലോ'; ബേസിൽ

''ഒരു അമ്മ എന്ന നിലയില്‍ ഞാന്‍ അനുഭവിക്കുന്ന വേദന ലോകത്തെ അറിയിക്കാന്‍ ഈ വിഡിയോ പങ്കുവെക്കുകയല്ലാതെ എനിക്ക് മറ്റ് മാര്‍ഗ്ഗമില്ല. എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ആഴ്ചകളാണ് കടന്നുപോയത്. വിവാഹ മോചനത്തിന്റെ ഹിയറിംഗിനാണ് ഞാന്‍ ഓസ്ട്രിയയിലെത്തിയത്. ഓസ്ട്രിയന്‍ ജഡ്ജിന് മുന്നില്‍ സത്യം ചെയ്തിട്ടും, എന്റെ കുട്ടികളെ അജ്ഞാന കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. എനിക്ക് കാണാന്‍ സാധിച്ചത് മരിച്ചു പോയ മകന്‍ ഷംഷേറിനെ മാത്രമാണ്'' താരം പറയുന്നു.

''ജനിച്ച അന്ന് മുതല്‍ മക്കള്‍ക്കായി എല്ലാം ചെയ്ത ഒരു അമ്മയുടെ ഹൃദയഭേദകമായ കഥയാണിത്. എന്റെ രാജ്യവും മാതാപിതാക്കളേയും കരിയറും ഉപേക്ഷിച്ച് ദുബായിലേക്കും സിംഗപ്പൂരിലേക്കും ഓസ്ട്രിയയിലേക്കും തിരികെ ദുബായിലേക്കും എന്റെ ഭര്‍ത്താവിന്റെ കരിയറിനായി ഞാന്‍ സ്വയം പറിച്ചു നട്ടു. അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും സ്ഥലമാറ്റങ്ങള്‍ക്കുമൊപ്പം ഉറച്ചു നിന്നു കൊണ്ട് മക്കളെ ഞാന്‍ ഒറ്റയ്ക്കാണ് വളര്‍ത്തിയത്'' സെലീന പറയുന്നു.

കുട്ടികളോടും ദാമ്പത്യത്തോടുമുള്ള തന്റെ ആത്മസമര്‍പ്പണം കാരണം തന്റെ സമ്പത്ത് മുഴുവന്‍ നഷ്ടമാകുന്നത് കണ്ടു നിന്നു, ചൂഷണങ്ങളും സഹിച്ചു. ആത്മാര്‍ത്ഥമായി തന്നെ പരസ്പര ധാരണയോടെ പിരിയാന്‍ ആവര്‍ത്തിച്ച് ശ്രമിച്ചിട്ടും സ്വത്തുകളൊന്നും തിരികെ കിട്ടിയില്ലെന്നും താരം പറയുന്നുണ്ട്. ഓസ്ട്രിയന്‍ കുടുംബ കോടതിയുടെ ഉത്തരവും ജോയിന്റ് കസ്റ്റഡിയുണ്ടായിട്ടും തന്റെ മൂന്ന് കുട്ടികളെ കാണാനോ ബന്ധപ്പെടാനോ സമ്മതിക്കുന്നില്ലെന്നും താരം ആരോപിക്കുന്നു.

കുട്ടികളെ ബ്രെയിന്‍വാഷ് ചെയ്ത് തനിക്കെതിരെ സംസാരിക്കാന്‍ പ്രേരിപ്പിക്കുകയാണെന്നും താരം ആരോപിക്കുന്നു. കഴിഞ്ഞ സെപ്തംബറില്‍ പതിനഞ്ചാം വിവാഹ വാര്‍ഷികത്തിനുള്ള സമ്മാനമെന്ന നിലയില്‍ ഭര്‍ത്താവ് തനിക്ക് വിവാഹ മോചനത്തിനുള്ള നോട്ടീസ് അയക്കുകയായിരുന്നു. നേരത്തേയും ഭര്‍ത്താവിനെതിരെ സെലീന രംഗത്തെത്തിയിട്ടുണ്ട്. ഭര്‍ത്താവില്‍ നിന്നും കടുത്ത ഗാര്‍ഹിക പീഡനം നേരിട്ടിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ അയല്‍വാസികളുടെ സഹായത്തോടെയാണ് താന്‍ ഓസ്ട്രിയയിലെ വീട്ടില്‍ നിന്നും രക്ഷപ്പെട്ടതെന്നും താരം പറഞ്ഞിരുന്നു.

മക്കളുടെ ഗാര്‍ഡിയന്‍ഷിപ്പില്‍ കോടതി നല്‍കിയിരിക്കുന്നത് സംയുക്താവകാശമാണ്. എന്നാല്‍ ഭര്‍ത്താവ് കുട്ടികളെ കാണാന്‍ തയ്യാറാകുന്നില്ലെന്നും അവരുമായി സംസാരിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നും താരം പറയുന്നു. 2011 ലായിരുന്നു സെലീനയും പീറ്ററും വിവാഹിതരായത്.

Summary

Celina Jaitley cries while cleaning her son's grave. Says her husband is keeping their children away from her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com