'ഇതിൽ ഇളയരാജ ഇല്ല; 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സിനിമ ഉണ്ടായതു കൊണ്ട് മാത്രമാണ് 'ബാലൻ' സംഭവിച്ചത്'

കഥ കേട്ടപ്പോഴാണ് അതില്‍ ഒരു വലിയ സിനിമയുണ്ടെന്ന് മനസിലായത്.
 Chidambaram
Chidambaramവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

തന്റെ പ്ലാനിലെ ഇല്ലാതിരുന്ന പടമായിരുന്നു 'ബാലൻ' എന്ന് സംവിധായകൻ ചിദംബരം. മഞ്ഞുമ്മൽ ബോയ്സിനേക്കാൾ ചെയ്യാൻ പ്രയാസമായിരുന്നു ബാലനെന്നും ചിദംബരം പറയുന്നു. എന്‍റെ ഒരു പ്ലാനിലെ ഇല്ലാതിരുന്ന പടമായിരുന്നു ബാലന്‍. "മഞ്ഞുമ്മല്‍ കഴിഞ്ഞ് എന്ത് ചെയ്യണമെന്ന് ആലോചിക്കുന്ന സമയമായിരുന്നു.

വലിയ പടം ചെയ്യണോ എന്നൊക്കെ ചിന്തിക്കുന്ന സമയം. ബോളിവുഡില്‍ നിന്നുള്ള വിളി അടക്കം അതിനിടെ എന്തൊക്കെയോ സംഭവിച്ചു. അടുത്തത് എന്ത് ചെയ്യണമെന്ന പ്രോസസില്‍ സത്യം പറഞ്ഞാല്‍ ഞാന്‍ ലോസ്റ്റ് ആയിപ്പോയിരുന്നു. ആ സമയത്താണ് എന്‍റെ സുഹൃത്ത് കൂടിയായ നടന്‍ സജിന്‍ ഗോപു എന്നോട് പറഞ്ഞത്, ജിത്തു മാധവന്റെ കയ്യില്‍ ഒരു കഥയുണ്ടെന്ന്.

കഥ കേട്ടപ്പോഴാണ് അതില്‍ ഒരു വലിയ സിനിമയുണ്ടെന്ന് മനസിലായത്. കഥ ചെറുതാണ്. അതിന്‍റെ സ്കോപ്പും സെറ്റിങ്ങുമെല്ലാം ചെറുതാണ്. പക്ഷേ അതിലൊരു വലിയ സിനിമയുണ്ടെന്ന് എനിക്ക് അത് കേട്ടപ്പോഴേ തോന്നി. അങ്ങനെയാണ് ബാലന്‍ സംഭവിച്ചത്.

ഇതും ഒരു സര്‍വൈവല്‍ ആണ്. മനുഷ്യവികാരങ്ങളോട് വളരെ സത്യസന്ധത പുലര്‍ത്തുന്ന ചിത്രം കൂടിയാണ്. മഞ്ഞുമ്മല്‍ ബോയ്സിനേക്കാള്‍ ചെയ്തെടുക്കാന്‍ പ്രയാസമുണ്ടായിരുന്ന സിനിമയുമാണ് ബാലന്‍. മഞ്ഞുമ്മല്‍ ബോയ്സില്‍ കാഴ്ചയുടെ വിസ്മയത്തിന്‍റെ ഒരു മുന്‍തൂക്കം ഉണ്ടായിരുന്നു. ബാലനില്‍ കാമറ പക്ഷേ അഭിനേതാക്കളോട് വളരെ അടുത്താണ്. വളരെ പേഴ്സണല്‍ ആണ് അത്.

 Chidambaram
'ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല മനുഷ്യരിൽ ഒരാൾ, എന്റെ കണ്ണീരിന്റെ ഭാഷ മനസ്സിലാക്കിയത് ഒരു മുഖ്യമന്ത്രിയല്ല'; കുറിപ്പുമായി നടി സജ്ന

എന്നെ സംബന്ധിച്ചും ഒരു പുതിയ കാര്യമായിരുന്നു അത്. എന്നെ സംബന്ധിച്ച് ബാലൻ എനിക്ക് പുതിയ ഒന്നാണ്. ഇതെന്റെ മൂന്നാമത്തെ സിനിമയാണ്. രണ്ടും രണ്ട് (ബാലൻ, മഞ്ഞുമ്മൽ) സിനിമയല്ലേ. ഇതിൽ ഇളയരാജ ഇല്ല. മഞ്ഞുമ്മലിന്റെ പശ്ചാത്തല സം​ഗീതം ഏറ്റവും മികച്ചതാണ്. മഞ്ഞുമ്മൽ എന്ന സിനിമ ഉണ്ടായതു കൊണ്ട് മാത്രമാണ് ബാലൻ ഉണ്ടായത്.

 Chidambaram
'അതെനിക്ക് ബ്രേക്ക് ചെയ്യണമായിരുന്നു, കുറേ ജീവിതം കണ്ട മുഖമായിരുന്നു ആവശ്യം'; 'ബാലനി'ലെ നായികയെക്കുറിച്ച് സംവിധായകൻ

അല്ലെങ്കിൽ പരിചിതമല്ലാത്ത അഭിനേതാക്കളെ വച്ച് പ്രൊഡ്യൂസറെ കണ്ടുപിടിക്കാൻ കുറച്ച് ബു​ദ്ധിമുട്ടായേനേ. മഞ്ഞുമ്മൽ ഉണ്ടായിരുന്നതു കൊണ്ട് എനിക്ക് ടെക്നിക്കലി ഇത്രയും വലിയ സ്കെയിലിൽ ബാലൻ ചെയ്യാൻ പറ്റിയതെന്നും" എഫ്ടിക്യു വിത്ത് രേഖ മേനോൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ ‌അഭിമുഖത്തിൽ ചിദംബരം പറഞ്ഞു.

Summary

Chidambaram talks about his upcoming movie Balan - The Boy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com