'ഇതുവരെ കാണാത്ത ഒരു ടൊവിനോ ആയിരിക്കും 'ബാലനി'ൽ; അദ്ദേഹത്തിന്റെ താരപദവി ഉപയോ​ഗിക്കാനല്ല കാസ്റ്റ് ചെയ്തത്'

ഒരു അഭിനേതാവ് എന്ന നിലയിൽ തന്നെയാണ് അദ്ദേഹത്തെ നമ്മൾ സമീപിച്ചിരിക്കുന്നത്.
Chidambaram, Balan
Chidambaram, Balanവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ റേഞ്ച് തന്നെ മാറ്റിയ സംവിധായകനായിരുന്നു ചിദംബരം. 'മഞ്ഞുമ്മൽ ബോയ്സി'ന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബാലൻ: ദ് ബോയ്'. ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ ബാലനിലുള്ള പ്രേക്ഷകരുടെ പ്രതീക്ഷയും ഏറെയാണ്.

ചിദംബരത്തിന്റെ അനിയും നടനുമായ ​ഗണപതിയാണ് ബാലന്റെ കാസ്റ്റിങ് ഡയറക്ടർ. ചിത്രത്തിൽ നടൻ ടൊവിനോയും പ്രധാന വേഷത്തിലെത്തിയിരുന്നു. ടൊവിനോയുടെ താരപദവി ഉപയോ​ഗിക്കാൻ വേണ്ടിയല്ല ബാലനിലേക്ക് അദ്ദേഹത്തെ കാസ്റ്റ് ചെയ്തതെന്ന് പറയുകയാണ് സംവിധായകൻ ചിദംബരം. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചിദംബരം.

"ടൊവിനോയുടെ താരപദവിയോ ഒന്നും ഉപയോ​ഗിക്കാൻ വേണ്ടിയല്ല അദ്ദേഹത്തെ ഈ സിനിമയിലേക്ക് നമ്മൾ കാസ്റ്റ് ചെയ്തത്. ഒരു അഭിനേതാവ് എന്ന നിലയിൽ തന്നെയാണ് അദ്ദേഹത്തെ നമ്മൾ സമീപിച്ചിരിക്കുന്നത്. നമ്മുടെ ഭാ​ഗമാകാൻ കഴിഞ്ഞതിൽ ടൊവിനോ വളരെ ഹാപ്പിയാണ്. ടൊവിനോ നമ്മളോടൊപ്പം ചേർന്നതിലും നമ്മളും ഹാപ്പിയാണ്.

Chidambaram, Balan
ഇനി വീട്ടിലിരുന്ന് കാണാം ജോര്‍ജ് കുട്ടിയെയും കുടുംബത്തെയും; ദൃശ്യം 3 വ്യാഴാഴ്ച ഒടിടിയില്‍

വളരെ രസകരമായ ഒരു കാരക്ടർ ആണ് ടൊവിനോയുടേത് ഇതിൽ. അദ്ദേഹം ഇതുവരെ ചെയ്യാത്ത ഒരു ടൈപ്പ് കാരക്ടർ ആണെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മളിതുവരെ കാണാത്ത ഒരു ടൊവിനോയെ ആയിരിക്കും ഇതിൽ കാണാൻ പോകുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

Chidambaram, Balan
ഒരുമിച്ചുള്ള ചിത്രങ്ങൾ കാണാനില്ല; നടി സുനൈനയും ഖാലിദ് അൽ അമേരിയും വേർപിരിഞ്ഞു ?

ടൊവിനോയെ തന്നെയായിരുന്നു നമ്മൾ ആദ്യമേ എടുത്തതും. മറ്റ് ഓപ്ഷനുകളൊന്നുമില്ലായിരുന്നു. ഈ റോൾ ടൊവിനോ ചെയ്താൽ നന്നായിരിക്കും എന്നറിയാമായിരുന്നു".- ചിദംബരം പറഞ്ഞു. ജൂൺ 19 നാണ് ബാലൻ തിയറ്ററുകളിലെത്തുന്നത്.

Summary

Chidambaram talks about Tovino's character in Balan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com