'മഞ്ഞുമ്മൽ ബോയ്സി'ന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന 'ബാലൻ' ജൂണിൽ എത്തും; റിലീസ് തീയതി പുറത്ത്

ജിത്തു മാധവൻ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്.
Balan
Balan ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന "ബാലൻ- ദ് ബോയ്"യുടെ റിലീസ് തീയതി പുറത്ത്. 2026 ജൂൺ 19 നു ചിത്രം തിയറ്ററുകളിലെത്തും. റിലീസിന് മുൻപായി ചിത്രത്തിന്റെ പ്രീമിയർ ഈ മാസം കാൻസ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ നടക്കുമെന്നുള്ള വിവരം നേരത്തെ പുറത്തു വിട്ടിരുന്നു.

മെയ് പതിനാലിനാണ് ചിത്രത്തിന്റെ പ്രീമിയർ കാൻസിൽ നടക്കുക. ചിത്രത്തിന്റെ മാർക്കറ്റിങ് സ്ക്രീനിംഗ് ആണ് കാൻസിൽ നടക്കുക. കെ വി എൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവയുടെ ബാനറിൽ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത സംവിധായകൻ ജിത്തു മാധവൻ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്.

ലോകമെമ്പാടും എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ആകർഷിക്കുന്ന തരത്തിലുള്ള കഥയാണ് 'ബാലൻ ദ് ബോയ് പറയുന്നത് എന്നാണ് അണിയറ പ്രവർത്തകർ വെളിപ്പെടുത്തുന്നത്. മലയാളം കൂടാതെ പാൻ ഇന്ത്യൻ റിലീസായി തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തും. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ മലയാള ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് ചിദംബരത്തിന്റെ ബാലൻ ദ് ബോയ്.

Balan
'നൂറോളം പേരെ ഓഡിഷൻ ചെയ്തു'; 'അമ്രി'യിലേക്ക് അഞ്ജലിയെ കാസ്റ്റ് ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി സംവിധായിക

ഛായാഗ്രഹണം - ഷൈജു ഖാലിദ്, സംഗീതം- സുഷിൻ ശ്യാം. എഡിറ്റർ- വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ/ എക്സികുട്ടീവ് പ്രൊഡ്യൂസർ - ഗണപതി, വസ്ത്രാലങ്കാരം - സപ്ന കാജാ റാവുത്തർ, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ- ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി - ഷിജിൻ മെൽവിൻ ഹട്ടൻ,

Balan
'മുൻപ് ഹിന്ദിയിലൊക്കെ ചെയ്യാൻ പോയതാ'; അല്ലു അർജുനെ വച്ച് സിനിമയെടുക്കാൻ പോകുവാണോ എന്ന ചോദ്യത്തിന് വ്യക്തത വരുത്തി ബേസിൽ

അഭിഷേക് നായർ, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്സ് - സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിനു ബാലൻ, എസ് കെ ശ്രീരാഗ്, കളറിസ്റ്റ് - ശ്രീക് വാര്യർ, വിഎഫ്എക്സ് - എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ- രോഹിത് കെ സുരേഷ്, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്‌സ്.

Summary

Cinema News: Chidambaram upcoming movie Balan release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com