മൂകാംബിക ക്ഷേത്രത്തിലെത്തിയ വിജയ്‌യെ കാണാൻ കരഞ്ഞു കൊണ്ട് പിന്നാലെ ഓടി ആരാധിക; വിഡിയോ വൈറൽ

വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് മൂന്നുമണിയോടെയാണ് അദ്ദേഹം ക്ഷേത്രത്തിൽ ദർശനം നടത്തിയത്.
Vijay
Vijayഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ വിഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുൻപ് പലതവണയും ക്ഷേത്ര ദർശനം നടത്തിയിട്ടുള്ള വിജയ്, മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് കൊല്ലൂരിലെത്തിയത്.

വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് മൂന്നുമണിയോടെയാണ് അദ്ദേഹം ക്ഷേത്രത്തിൽ ദർശനം നടത്തിയത്. താരം ക്ഷേത്രത്തിലെത്തിയപ്പോഴുള്ള ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. ദർശനത്തിന് ശേഷം സുരക്ഷാ പ്രോട്ടോക്കോളുകൾ മാറ്റിവെച്ച് വിജയ് സ്വയം കാറോടിച്ചാണ് മടങ്ങിയത്. വഴിയിലുടനീളം തടിച്ചുകൂടിയ ജനക്കൂട്ടത്തെ അദ്ദേഹം കൈവീശി കാണിച്ചു.

താരത്തെ കാണാൻ വലിയ ജനക്കൂട്ടമാണ് ക്ഷേത്രത്തിന് പുറത്ത് കാത്തുനിന്നത്. വിജയ്‌യും സംഘവും പുറത്തേക്ക് വന്നതോടെ ആരാധകർ ആവേശത്തിലായി. ആരാധകരെ കണ്ട് പുഞ്ചിരിയോടെ കൈകൂപ്പി അഭിവാദ്യം ചെയ്യുന്ന വിജയ്‌യെ ദൃശ്യങ്ങളിൽ കാണാം. കനത്ത സുരക്ഷയിൽ വിജയ് ക്ഷേത്രത്തിൽനിന്ന് പുറത്തേക്ക് പോകവെ, ഒരു യുവതി താരത്തെ സമീപിക്കാൻ ശ്രമിക്കുന്ന വിഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

യുവതി കാറിനടുത്തെത്താൻ ശ്രമിക്കുകയും സുരക്ഷാ ജീവനക്കാർ തടയുമ്പോൾ പ്ലീസ് എന്ന് പറഞ്ഞു കരയുന്നതും ദൃശ്യത്തിൽ കാണാം. തടസങ്ങൾ വകവെക്കാതെ ഇവർ വിജയ്‌യുടെ കാറിന് പിന്നാലെ ഓടുകയും ചെയ്തു. എന്നാൽ, ഡ്രൈവിങ് സീറ്റിലായിരുന്ന വിജയ്‌യുടെ ശ്രദ്ധയിൽ മറുവശത്തായിരുന്ന പെൺകുട്ടി പെട്ടില്ല.

Vijay
മധുബാല- ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ' ജൂൺ 19 ന്; തിയറ്ററുകളിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

ക്ഷേത്രത്തിലെത്തിയ വിജയ്‌യെ തന്ത്രിയുടെ നേതൃത്വത്തിൽ പൂർണകുംഭം നൽകി സ്വീകരിച്ചു. ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ബോർഡിലെ പ്രധാന ഉദ്യോഗസ്ഥരും അദ്ദേഹത്തിന് സ്വീകരണം നൽകി. സാധാരണ ഉച്ചപൂജയ്ക്ക് ശേഷം നാല് മണിക്ക് തുറക്കേണ്ട ക്ഷേത്രനട, മുഖ്യമന്ത്രിയുടെ സന്ദർശനം പരിഗണിച്ച് മൂന്ന് മണിക്ക് തന്നെ തുറന്നിരുന്നു.

Vijay
'തവിടും പിണ്ണാക്കും അറിയില്ല, ലോകകപ്പ് ആകുമ്പോള്‍ ഇറങ്ങിക്കോളും'; ബ്രസീല്‍ ജേഴ്‌സി, പാട്ട് പോര്‍ച്ചുഗലും; ദില്‍ഷയുടെ റീല്‍ എയറില്‍!

ദർശന ശേഷം സവിശേഷമായ 'സങ്കല്പ ദീപാരാധന' എന്ന പൂജയിലും വിജയ് പങ്കെടുത്തു. മൂകാംബിക ക്ഷേത്രം സന്ദർശിക്കുന്ന മൂന്നാമത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയാണ് വിജയ്. മുൻ മുഖ്യമന്ത്രിമാരായ എംജി രാമചന്ദ്രൻ, ജയലളിത എന്നിവർ നേരത്തെ ദർശനം നടത്തിയിരുന്നു.

Summary

CM Joseph Vijay offers special prayers at Kollur Mookambika temple.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

varaha jayanti 2026
Dulquer Salmaan, Mammootty
Policeman hit on the head with helmet in Thiruvananthapuram
Hardik Pandya goes bald offers prayers at tirupati temple with girlfriend Mahieka
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com