

ലോകം കാല്‍പന്താവേശത്തിലേക്ക് കടന്നിരിക്കുകയാണ്. ലോകത്തിന്റെ ശ്രദ്ധയത്രയും ഫുട്‌ബോള്‍ ലോകകപ്പിലാണ്. കളി നടക്കുന്നത് അങ്ങ് ദൂരെയാണെങ്കിലും ഇങ്ങ് കേരളത്തിലും ആവേശത്തിന് ഒരു കുറവുമില്ല. ഫ്‌ളക്‌സുകളും കട്ടൗട്ടുകളും വെല്ലുവിളികളും വാക്‌പോരുമൊക്കെയായി മലയാളികള്‍ കാല്‍പ്പന്തിന്റെ ഉത്സവം ആഘോഷിക്കുകയാണ്.
സോഷ്യല്‍ മീഡിയയിലും ലോകകപ്പ് ആവേശക്കാഴ്ചകള്‍ നിറയുകയാണ്. സാധാരണക്കാരും സിനിമാക്കാരും രാഷ്ട്രീ നേതാക്കളുമെല്ലാം ചേരി തിരിഞ്ഞു കഴിഞ്ഞു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവേഴ്‌സും ആവേശത്തിലാണ്. ഇതിനിടെ ബിഗ് ബോസ് വിന്നറായ ദില്‍ഷ പ്രസന്നന്‍ പങ്കുവച്ചൊരു റീലാണ് ചര്‍ച്ചയായി മാറുന്നത്.
ബ്രസീലിന്റെ ജേഴ്‌സിയണിഞ്ഞെത്തി ഫുട്‌ബോള്‍ കളിക്കുകയും ചില്ലറ കസറത്തുകള്‍ കാണിക്കുകയും ചെയ്യുന്ന ദില്‍ഷയാണ് വിഡിയോയിലുള്ളത്. വിഡിയോ രസകരമായി തന്നെ ദില്‍ഷ ചെയ്തിട്ടുണ്ട്. എന്നാല്‍ വിഡിയോയുടെ പശ്ചാത്തലത്തിന്റെ പാട്ടിന്റെ കാര്യത്തില്‍ ചെറുതായി ഒന്ന് പാളിയോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ബ്രസീലിന്റെ ജേഴ്‌സിയണിഞ്ഞ് ദില്‍ഷ ചുവടുവെക്കുന്നത് പോര്‍ച്ചുഗല്‍ ടീമിന്റെ പാട്ടിനാണ്. മാത്രമല്ല, ദില്‍ഷ വിഡിയോയ്‌ക്കൊപ്പം പങ്കുവച്ച ഹാഷ് ടാഗുകള്‍ അര്‍ജന്റീനയെന്നും മെസിയെന്നുമാണ്. ഇതോടെ താരത്തിനെതിരെ ട്രോളുമായി സോഷ്യല്‍ മീഡിയ കമന്റ് ബോക്‌സിലെത്തിയിരിക്കുകയാണ്. 'തവിടും പിണ്ണാക്കും അറിയാതെ ലോകകപ്പ് ആകുമ്പോള്‍ ഇറങ്ങിക്കോളും, ആരൊക്കെ ഏതൊക്കെ ടീമില്‍ കളിക്കുന്നെന്ന് പോയിട്ട് ആ നടക്ക് നടക്കുന്നത് ലോകകപ്പ് ആണോ എന്ന് വരെ അറിയുമോ എന്ന് സംശയമുണ്ട്' എന്നാണ് ചിലരുടെ പരിഹാസം.
ബ്രസീല്‍ ജയിക്കണം. അര്‍ജന്റീനയ്ക്ക് കപ്പ് കിട്ടണം അതാണ്, കവി എന്താ ഉദ്ദേശിച്ചത്?, ദില്‍ഷേ..bratugalntina ഫാന്‍ ആണോ, കൊയിലാണ്ടിയുടെയും ബ്രസീലിന്റെയും പേര് കളയാന്‍...അയ്യേ അയ്യയ്യേ, പറ്റുന്ന പണിയ്ക്ക് നിന്നാല്‍ പോരെ, ഇതിനെക്കുറിച്ച് വല്യ ധാരണ ഇല്ല ലേ, അവനവന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ സ്വയം മനസ്സിലാക്കാം, അത് ചെയ്യാം. വേറെ ഒന്നും പറയുന്നില്ല' എന്നിങ്ങനെയാണ് മറ്റ് കമന്റുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates