അമ്മ അഡ്‌ഹോക് കമ്മിറ്റിയ്ക്ക് താല്‍ക്കാലിക വിലക്ക്: ശ്വേതയ്ക്ക് തുടരാമെന്നും കോടതി

അഡ്‌ഹോക് കമ്മിറ്റി ബൈ ലോയില്‍ ഇല്ലെന്ന് ശ്വേത ഹര്‍ജിയില്‍
Shwetha Menon
Shwetha Menon
Updated on
1 min read

അമ്മയിലെ വിവാദങ്ങള്‍ പുതിയ വഴിത്തിരിവിലേക്ക്. ഭരണസമിതിയുടെ രാജിയ്ക്ക് പിന്നാലെ നിയോഗിച്ച അഡ്‌ഹോക് കമ്മിറ്റിയ്ക്ക് താല്‍ക്കാലിക വിലക്ക്. എറണാകളും മുന്‍സിഫ് കോടതിയാണ് വിലക്കേര്‍പ്പെടുത്തിയത്. ശ്വേത മേനോന്റെ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

കോടതിയെ സമീപിക്കുമെന്ന് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ശ്വേത മേനോന്‍ അറിയിച്ചിരുന്നു. പിന്നാലെയാണ് ഇന്ന് ഉച്ചയോടെ ശ്വേത മേനോന്‍ കോടതിയെ സമീപിക്കുന്നത്. അഡ്‌ഹോക് കമ്മിറ്റി ബൈ ലോയില്‍ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വിലക്കേര്‍പ്പെടുത്തണമെന്നാണ് ശ്വേത ഹര്‍ജിയില്‍ പറഞ്ഞത്.

പിന്നാലെയാണ് അഡ്‌ഹോക് കമ്മിറ്റിയ്ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കോടതി നിലവിലെ ഭരണസമിതിയ്ക്ക് പ്രവര്‍ത്തനം തുടരാം എന്നും അറിയിച്ചു. നേരത്തെ, ജനറല്‍ ബോഡിയില്‍ രാജി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്ന് ശ്വേത വ്യക്തമാക്കിയിരുന്നു.

ജനറല്‍ ബോഡി യോഗത്തില്‍ ശ്വേത മേനോന്‍ പ്രസിഡന്റായ ഭരണസമിതി ഒന്നാകെ രാജിവച്ചതിനെ തുടർന്നാണ് അഡ്ഹോക് കമ്മിറ്റിയെ തെരഞ്ഞെടുത്തത്. രമേഷ് പിഷാരടിയായിരുന്നു അഡ്‌ഹോക് കമ്മിറ്റിയുടെ കണ്‍വീനര്‍. ശ്വേതയുമായി രമേഷ് പിഷാരടി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടല്‍.

Shwetha Menon
'ഇപ്പോ നിങ്ങള്‍ വരാന്‍ നോക്കിയാല്‍ നാറിപ്പോകും, 10 പൈസ കട്ടിട്ടില്ലെങ്കില്‍ നിസാരമല്ലേ'; ശ്വേത-പിഷാരടി ഫോണ്‍ സംഭാഷണം പുറത്ത്
Shwetha Menon
'അവറാച്ചന്‍ റോക്സ്, അവറാച്ചാ നീ പാറയാകുന്നു...'; ചിരിപ്പിക്കാന്‍ വീണ്ടും ബിജു മേനോന്‍; 'അവറാച്ചൻ & സൺസ്' ടീസർ
Shwetha Menon
'ഒടുവില്‍ അത് സംഭവിച്ചിരിക്കുന്നു...'; പോത്തേട്ടന്റെ സംവിധാനത്തില്‍ ലാലേട്ടന്‍; 'നെടുങ്കണ്ടം മിറാക്കിള്‍' വരുന്നു!
Summary

Court oderes temparory ban to AMMA Adhoc committee. Shwetha Meon lead executive committee can continue.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Shwetha Menon, Ramesh Pisharody
Shwetha Menon
Shwetha Menon
Todays top 5 news
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com