ആരാധകര്‍ ഏറെനാളുകളായി കാത്തിരിക്കുന്ന ആ കോമ്പോ ഒടുവില്‍ സംഭവിക്കുന്നു. ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ വരുന്നു. നെടുങ്കണ്ടം മിറാക്കിള്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാലാണ് ചിത്രത്തിന്റെ പേര് പുറത്ത് വിട്ടു കൊണ്ട് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ശ്യാം പുഷ്‌കരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ജോണ്‍ മേരി ക്രിയേറ്റീവിന്റെ ബാനറില്‍ അച്ചു ബേബി ജോണ്‍ നിര്‍മിക്കുന്ന സിനിമയുടെ സംഗീതം സുഷിന്‍ ശ്യാം ആണ്. ഷൈജു ഖാലിദ് കാമറയും സൈജു ശ്രീധരന്‍ എഡിറ്റിങും നിര്‍വ്വഹിക്കുന്നു. അജയന്‍ ചാലിശ്ശേരിയാണ് പ്രൊഡക്ഷന്‍ ഡിസൈനിങ്. ഭാവന റിലീസ് ആണ് ചിത്രത്തിന്റെ വിതരണം.
ആരാധകര്‍ കാത്തിരിക്കുകയാണ് ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ കാണാനായി. സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളും ഹിറ്റടിച്ച ദിലീഷ് പോത്തന്‍ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംവിധായകന്റെ കുപ്പായമിടുന്നത്. മോഹന്‍ലാലാകട്ടെ കരിയറില്‍ മിന്നും ഫോമിലുമാണുള്ളത്. അങ്ങനൊരു കോമ്പോ ഒരുമിക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളം ഉയരും.
പൊട്ടിപ്പൊളിഞ്ഞൊരു വീടിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാലിന്റെ കഥാപാത്രത്തിനൊപ്പം പ്രായമായ ഒരു സ്ത്രീയേയും ഒരു യുവതിയേയും ഒരു ആണ്‍കുട്ടിയേയും ഒരു പെണ്‍കുട്ടിയേയും പോസ്റ്ററില്‍ കാണാം. എന്നാല്‍ ആരുടേയും മുഖം വ്യക്തമല്ല. കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates