അണ്ണാത്തെ സെറ്റില്‍ എട്ടുപേര്‍ക്ക് കോവിഡ്; ഷൂട്ടിങ് നിര്‍ത്തി; രജനീകാന്ത് ക്വാറന്റൈനില്‍

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ ചിത്രമായ അണ്ണാത്തെയുടെ സെറ്റില്‍ എട്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
രജനികാന്ത്/ ഫയല്‍ചിത്രം
രജനികാന്ത്/ ഫയല്‍ചിത്രം
Updated on
1 min read

ചെന്നൈ:  സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ ചിത്രമായ അണ്ണാത്തെയുടെ സെറ്റില്‍ എട്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ് താത്കാലികമായി നിര്‍ത്തി. ചെന്നൈയിലേക്ക് മടങ്ങുന്ന രജനീകാന്ത് ക്വാറന്റൈനില്‍ തുടരും.

കോവിഡ് പശ്ചാത്തലത്തില്‍ ദീര്‍ഘനാളായി നിര്‍ത്തിവച്ചിരുന്ന ചിത്രീകരണം കഴിഞ്ഞയാഴ്ചയാണ് വീണ്ടും ആരംഭിച്ചത്. ജനുവരി 12 നകം ചിത്രീകരണം പൂര്‍ത്തിയാക്കുന്ന രീതിയിലായിരുന്നു ക്രമീകരണം. ഇതിന്റെ ഭാഗമായി രജനീകാന്ത് ദിവസം 14 മണിക്കൂര്‍ ജോലി ചെയ്യുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനത്തിന്റെ ഭാഗമായി ചിത്രീകരണം വേഗത്തില്‍ ആക്കാന്‍ രജനി അണിയറ പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു

ഖുശ്ബു, നയന്‍താര, മീന, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, സൂരി തുടങ്ങിവര്‍ രജനീകാന്തിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡി ഇമ്മന്‍ ആണ് സംഗീതം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com