'80കളുടെ ബില്ല, 90കളുടെ ബാഷ, 2കെയുടെ അണ്ണാത്തെ'; നെഞ്ചിൽ രജനീകാന്ത്, ഹർഭജൻ സിങ്ങിന്റെ ആശംസ 

രജനീകാന്തിന്റെ ചിത്രം സ്വന്തം നെഞ്ചത്ത് ടാറ്റൂ ചെയ്തു കൊണ്ടാണ് ഹർഭജൻ സിങ്ങ് പിറന്നാൾ ആശംസിച്ചിരിക്കുന്നത്
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ
Updated on
1 min read

71ാം പിറന്നാൾ ആഘോഷിക്കുന്ന തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനീകാന്തിന് ആശംസയുമായി ക്രിക്കറ്റ് താരം ഹർഭജൻ സിങ്. രജനീകാന്തിന്റെ ചിത്രം സ്വന്തം നെഞ്ചത്ത് ടാറ്റൂ ചെയ്തു കൊണ്ടാണ് ഹർഭജൻ സിങ്ങ് പിറന്നാൾ ആശംസകൾ നേർന്നത്. 

'എന്റെ നെഞ്ചിൽ സൂപ്പർസ്റ്റാർ. നിങ്ങൾ തന്നെയാണ് 80കളുടെ ബില്ല, 90കളുടെ ബാഷ, 2കെയുടെ അണ്ണാത്തെ', ഹർഭജൻ ചിത്രത്തിനൊപ്പം കുറിച്ചു. 

നടൻ മമ്മൂട്ടി ഉൾപ്പടെ നിരവധി പേരാണ് രജനീകാന്തിന് പിറന്നാൾ ആശംസകൾ നേർന്നത്. "സന്തോഷകരമായ ഒരു പിറന്നാൾ ആശംസിക്കുന്നു, പ്രിയ രജനീകാന്ത്. ആരോഗ്യത്തോടെയിരിക്കുക. എപ്പോഴത്തെയുംപോലെ അനുഗ്രഹീതനായി തുടരുക" എന്നാണ് മമ്മൂട്ടി കുറിച്ചത്. ദളപതി സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ളതായിരുന്നു ചിത്രം. കാർത്തിക് സുബ്ബരാജ്, ഡി ഇമ്മൻ, സാക്ഷി അഗർവാൾ, ഹൻസിക, കലൈപ്പുലി എസ് താണു, പ്രേംജി അമരൻ, ശിവകാർത്തികേയൻ, വിഷ്‍ണു വിശാൽ, സീനു രാമസാമി തുടങ്ങി നിരവധി പേർ പ്രിയ സഹപ്രവർത്തകന് ആശംസകളുമായി എത്തിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com