'യോജിക്കാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാന്‍ മാത്രം വിഡ്ഢിയല്ല'; വിണ്ടും പോസ്റ്റുമായി എലിസബത്ത്

2021 സെപ്റ്റംബറിലായിരുന്നു ബാലയും എലിസബത്തും വിവാഹിതരായത്
ബാല, എലിസബത്ത്
ബാല, എലിസബത്ത്ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ഭാര്യ എലിസബത്തും താനും ഒരുമിച്ചല്ലെന്നുള്ള ബാലയുടെ വെളിപ്പെടുത്തലും എലിസബത്തിന്റെ സമൂഹമാധ്യമക്കുറിപ്പും നേരത്തേ ചര്‍ച്ചയായിരുന്നു. എല്ലാം ചെയ്തു കൊടുത്ത് കൂടെ നിന്നിട്ടും നമ്മെ ഒന്നുമല്ലാതാക്കി കളയുന്ന ഒരാള്‍ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകും എന്ന് എലിസബത്തിന്റെ പോസ്റ്റാണ് ചര്‍ച്ചയായത്. ഇപ്പോഴിതാ താന്‍ അതീവ സങ്കടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കുന്ന മറ്റൊരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് എലിസബത്ത്.

'നിങ്ങള്‍ക്ക് യോജിക്കാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാന്‍ മാത്രം വിഡ്ഢിയല്ല നിങ്ങള്‍' എന്ന് തുടങ്ങുന്ന കുറിപ്പാണ് എലിസബത്ത് പങ്ക് വെച്ചിരിക്കുന്നത്. ഹൃദയശുദ്ധിയുള്ളവര്‍ സ്നേഹിക്കുന്നവരില്‍ നിന്നും നേരിടുന്ന തിരിച്ചടികളെക്കുറിച്ചാണ് കുറിപ്പ് പറയുന്നത്. സ്നേഹം ആദ്യത്തേത് പോലെ തിരികെ വരുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുത് എന്നും കുറിപ്പിലുണ്ട്.

ബാല, എലിസബത്ത്
രജനികാന്ത് 'സംഘി' അല്ലെന്ന പരാമര്‍ശം; സിനിമയുടെ പ്രചാരണതന്ത്രമോ? വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഐശ്വര്യ

എലിസബത്തിന്റെ കുറിപ്പിന് താഴെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. എന്താണ് പ്രശ്നം എന്നും പിരിയാന്‍ കാരണം എന്താണ് എന്നുമാണ് പലരും കമന്റായി ചോദിക്കുന്നത്. ഗായിക അമൃത സുരേഷുമായുള്ള വിവാഹ മോചനത്തിന് പിന്നാലെയായിരുന്നു ബാല എലിസബത്തിനെ വിവാഹം ചെയ്തത്. 2021 സെപ്റ്റംബറിലായിരുന്നു ബാലയും എലിസബത്തും വിവാഹിതരായത്.

ജോലിക്കായി കേരളം വിട്ടു വന്നിരിക്കുകയാണ് താനെന്ന് എലിസബത്ത് പറഞ്ഞിരുന്നു. എന്നാല്‍ എവിടെയാണ് ജോലി ചെയ്യുന്നതെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. സ്വന്തം യുട്യൂബ് ചാനല്‍ വഴി വിശേഷങ്ങളെല്ലാം എലിസബത്ത് പങ്കുവയ്ക്കാറുണ്ട്.

ബാല, എലിസബത്ത്
മദ്യപിക്കാന്‍ പണം നല്‍കിയില്ല; മകന്റെ അടിയേറ്റ് നടി കാസമ്മാള്‍ മരിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anaswara Rajan and Usha Rajan
 Akanksha Chamola
Vinayakan, Geetu Mohandas
Lena
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com