വേടന്റെ പുരസ്‌കാരം അന്യായം; ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയാന്‍ ബാധ്യസ്ഥരാണ്: ദീദി ദാമോദരന്‍

സര്‍ക്കാര്‍ നടത്തിയ നയപ്രഖ്യാപനങ്ങളുടെ ബ്രീച്ച് ഓഫ് ട്രസ്റ്റ്
Deedi Damodaran about Vedan
Deedi Damodaran about Vedanഫെയ്സ്ബുക്ക്
Updated on
1 min read

റാപ്പര്‍ വേടന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നല്‍കിയതില്‍ വിമര്‍ശനവുമായി ദീദി ദാമോദരന്‍. വേടന് നല്‍കിയ പുരസ്‌കാരം അന്യായം ആണെന്നാണ് ദീദി പറയുന്നത്. സ്ത്രീ പീഡകരെ സംരക്ഷിക്കില്ലെന്ന സര്‍ക്കാരിന്റെ നയ പ്രഖ്യാപനങ്ങളുടെ ലംഘനം ആണെന്നും ദീദി ദാമോദരന്‍ പറയുന്നു.

Deedi Damodaran about Vedan
'അവന്റെ സിനിമ, അവന്റെ അവാര്‍ഡ്, അവന്റെ നോട്ടം'; ലൈംഗിക കുറ്റവാളികളെ പോലും ആഘോഷിക്കാന്‍ മടിയില്ല; വിമര്‍ശിച്ച് ശ്രുതി ശരണ്യം

ഈ തീരുമാനം ചലച്ചിത്ര ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തതിന് ഫിലിം ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയാന്‍ ബാധ്യസ്ഥരാണെന്നും ദീദി പറയുന്നു. പീഡന കേസുകളില്‍ കുറ്റാരോപിതനായ വേടന് പുരസ്‌കാരം നല്‍കിയതിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് ദീദി ദാമോദരന്റെ പ്രതികരണം. ദീദി ദാമോദരന്റെ വാക്കുകള്‍:

Deedi Damodaran about Vedan
ഇന്ദ്രന്‍സ് ചേട്ടനും മഞ്ജു ചേച്ചിക്കും യോഗം ഇല്ല, അത്ര തന്നെ!; അന്ന് 'ഹോമി'നെ തഴഞ്ഞു, ഇന്ന് വേടന് അവാര്‍ഡും; ഇരട്ടത്താപ്പെന്ന് വിമര്‍ശനം

''വിയര്‍പ്പ് തുന്നിയിട്ട കുപ്പായം' എന്ന വരികള്‍ ഉദാത്തമാണ്. എന്നാല്‍ ഇരുളിന്റെ മറവില്‍ ആ പരാതിക്കാര്‍ക്കേറ്റ മുറിവില്‍ നിന്നൊഴുകിയ ചോരയില്‍ ആ പുരസ്‌കാരം ഒരന്യായമാണ്. ഒരു വാഴ്ത്തുപാട്ടുകള്‍ക്കും ആ പാതകം മായ്ക്കാനോ മറയ്ക്കാനോ ആവില്ല. സ്ത്രീ പീഡകരെ സംരക്ഷിക്കില്ല എന്ന് ഫിലിം കോണ്‍ക്ലേവില്‍ സര്‍ക്കാര്‍ നടത്തിയ നയപ്രഖ്യാപനങ്ങളുടെ ബ്രീച്ച് ഓഫ് ട്രസ്റ്റ് ആണ് ജൂറി തീരുമാനം . കോടതി കയറിയാല്‍ പോലും ഇനി റദ്ദാക്കാനാവാത്ത ആ തീരുമാനം ചലച്ചിത്ര ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തതിന് ഫിലിം ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയാന്‍ ബാധ്യസ്ഥരാണ്''.

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയിലെ കുതന്ത്രം എന്ന പാട്ടാണ് വേടനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. അതേസമയം ലൈംഗിക പീഡന കേസുകള്‍ നിലനില്‍ക്കെ വേടന് പുരസ്‌കാരം നല്‍കാനുള്ള തീരുമാനം ശരിയായില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

Summary

Deedi Damodaran slams Vedan winning state film award. Says the jury must appologise to the women.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com