'കുറച്ചു കൂടി നന്നാക്കണം എന്ന് അച്ഛനെപ്പോഴും പറയും, ഇത്തവണ...'; 'റാവു ബഹദൂർ' വിജയാഘോഷത്തിൽ കണ്ണ് നിറഞ്ഞ് ദീപ തോമസ്

മാതാപിതാക്കള്‍ സിനിമ കണ്ട് അഭിനന്ദിച്ചുവെന്നും അതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ പ്രശംസ എന്നും ദീപ പറഞ്ഞു.
Deepa Thomas
Deepa Thomasവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

വെങ്കടേഷ് മഹ സംവിധാനം ചെയ്ത 'റാവു ബഹദൂർ' എന്ന ചിത്രം മികച്ച അഭിപ്രായമാണ് തിയറ്ററുകളിൽ നിന്ന് നേടുന്നത്. സൈക്കോളജിക്കൽ ത്രില്ലറായെത്തിയ ചിത്രത്തിൽ മലയാളി താരം ദീപ തോമസാണ് നായികയായെത്തിയത്. സത്യ ദേവ് ആണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന്റെ വിജയാഘോഷ പരിപാടിയിൽ വികാരാധീനയായ ദീപയുടെ ചിത്രങ്ങളും വിഡിയോയുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

മാതാപിതാക്കള്‍ സിനിമ കണ്ട് അഭിനന്ദിച്ചുവെന്നും അതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ പ്രശംസ എന്നും ദീപ പറഞ്ഞു. സംസാരിക്കുന്നതിനിടയില്‍ താരം കരയുകയും സദസിലിരുന്ന സഹതാരങ്ങളും അണിയറ പ്രവര്‍ത്തകരും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

"ഇന്നലെ പ്രേക്ഷകര്‍ക്കൊപ്പം തിയറ്ററിലിരുന്ന് സിനിമ കാണുമ്പോള്‍ അവര്‍ ചിരിക്കുകയും കരയുകയും അങ്ങനെ ഈ സിനിമയുടെ എല്ലാ വികാരങ്ങള്‍ക്കൊപ്പം അവര്‍ പോയി. എന്‍റെ മാതാപിതാക്കള്‍ക്ക് തെലുങ്ക് അറിയില്ല. ഇന്നലെ സബ്ടൈറ്റില്‍ വച്ച് സിനിമ കാണുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ അവര്‍ ചിരിക്കുന്നതും കരയുന്നതും കണ്ട് എനിക്ക് അഭിമാനം തോന്നി.

ദീപ, കുറച്ചു കൂടി നന്നാക്കണം എന്ന് അച്ഛന്‍ എപ്പോഴും പറയും. ഇപ്രാവശ്യം എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രശംസയാണ് ലഭിച്ചത്. ദീപ ഇത് നിന്‍റെ ബെസ്റ്റ് പെര്‍ഫോമന്‍സാണെന്ന് അച്ഛന്‍ പറഞ്ഞു".- ദീപ കൂട്ടിച്ചേര്‍ത്തു. തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവിന്റെ ജിഎംബി എന്റർടെയ്ൻമെന്റ്സാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

Deepa Thomas
'എന്തിന് ചീത്തപ്പേര് കേൾക്കണം എന്ന് ലാലേട്ടൻ വരെ ചിന്തിച്ചില്ലേ ?; മലയാള സിനിമയിലെ “പവർ ​ഗ്രൂപ്പി”നെ ഒറ്റയ്ക്ക് നേരിടാനാകില്ല'
Deepa Thomas
'ഡോക്ടറാകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല; കഷ്ടപ്പെട്ട് പഠിച്ചാണ് പാസായത്'
Deepa Thomas
മൂന്നര പതിറ്റാണ്ടിനു ശേഷം ലിസി വീണ്ടും കാമറക്കു മുന്നിൽ; പരസ്യചിത്രത്തിന്റെ മേക്കിങ് വിഡിയോ വൈറൽ
Summary

Deepa Thomas got emotional on Rao Bahadur movie success meet.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com