കുഞ്ഞ് ദുവ ചേച്ചിയാകുന്നു; രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി ദീപികയും രണ്‍വീറും

പ്രിയങ്ക ചോപ്ര, സാമന്ത, അര്‍ജുന്‍ കപൂര്‍, പരിനീതി ചോപ്ര, അനന്യ പാണ്ഡെ തുടങ്ങിയ താരങ്ങള്‍ ആശംസ നേര്‍ന്നെത്തിയിട്ടുണ്ട്
Deepika Padukone, Ranveer Singh
Deepika Padukone, Ranveer Singh
Updated on
1 min read

രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങും. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് താരദമ്പതിമാര്‍ സന്തോഷ വാര്‍ത്ത പങ്കിട്ടത്. പ്രെഗ്നന്‍സി കിറ്റ് പിടിച്ച് നല്‍കുന്ന മകള്‍ ദുവയുടെ ചിത്രമാണ് താരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. പോസിറ്റീവാണ് ടെസ്റ്റ് റിസള്‍ട്ടെന്ന് ചിത്രത്തില്‍ നിന്നും മനസിലാകുന്നുണ്ട്.

Deepika Padukone, Ranveer Singh
ദൃശ്യത്തിന്റെ കഥ ആദ്യം പറഞ്ഞത് മമ്മൂട്ടിയോട്, രണ്ട് വര്‍ഷം വേണമെന്ന് അദ്ദേഹം പറഞ്ഞു: ജീത്തു ജോസഫ്

ദീപികയുടേയും രണ്‍വീറിന്റേയും കൈകളും ചിത്രത്തില്‍ കാണാം. പോസ്റ്റ് അതിവേഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ദീപികയ്ക്കും രണ്‍വീറിനും ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. പ്രിയങ്ക ചോപ്ര, സാമന്ത, അര്‍ജുന്‍ കപൂര്‍, പരിനീതി ചോപ്ര, അനന്യ പാണ്ഡെ തുടങ്ങിയ താരങ്ങള്‍ ആശംസ നേര്‍ന്നെത്തിയിട്ടുണ്ട്.

Deepika Padukone, Ranveer Singh
'സിനിമ ഒരു യാത്ര പോലെയാണ്; ഞാനിപ്പോഴും ചാൻസ് ചോദിക്കാറുണ്ട്'

ചേച്ചിയാകുന്ന ദുവയ്ക്കും സോഷ്യല്‍ മീഡിയ ആശംസ നേരുന്നുണ്ട്. 2024 സെപ്തംബര്‍ എട്ടിനാണ് ദീപികയ്ക്കും രണ്‍വീറിനും ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018 ലാണ് രണ്‍വീറും ദീപികയും വിവാഹിതരായത്. ഓണ്‍ സ്‌ക്രീനിലെ ജനപ്രീയ ജോഡി ജീവിതത്തിലും ഒരുമിക്കുകയായിരുന്നു.

Summary

Deepika Padukone and Ranveer Singh confirms second pregnancy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com