ഈ യോഗാസനത്തിന്റെ പേര് എന്താണ്? ചോദ്യവുമായി ദീപിക പദുക്കോണ്‍, ശരിയുത്തരം പറഞ്ഞ് ആലിയ

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. കൂട്ടത്തില്‍ കൃത്യം മറുപടി ആലിയയുടേതായിരുന്നു
ദീപിക പദുക്കോണ്‍/ചിത്രം: ഇൻസ്റ്റാ​ഗ്രാം
ദീപിക പദുക്കോണ്‍/ചിത്രം: ഇൻസ്റ്റാ​ഗ്രാം
Updated on
1 min read

ബോളിവുഡില്‍ ഏറ്റവും ആരാധകരുള്ള താരസുന്ദരിയാണ് ദീപിക പദുക്കോണ്‍. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം രസകരമായ പോസ്റ്റുകളുമായി എത്താറുണ്ട്. യോഗ ദിനത്തില്‍ നിരവധി പേരാണ് കുറിപ്പുകളുമായി എത്തിയത്. അതിനിടെ ആരാധകരുടെ മനം കവര്‍ന്നത് ദീപികയുടെ പോസ്റ്റാണ്. 

ഒരു യോഗാസനത്തിന്റെ പേര് ചോദിച്ചാണ് താരം എത്തിയത്. യോഗ ചെയ്യുന്നതിന്റെ ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. നിങ്ങളില്‍ ആര്‍ക്കൊക്കെയാണ് ഈ യോഗാസനത്തിന്റെ പേര് അറിയാവുന്നത് എന്നാണ് ദീപിക ചോദിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. കൂട്ടത്തില്‍ കൃത്യം മറുപടി ആലിയയുടേതായിരുന്നു. 

പപ്പി പോസ് എന്നാണ് ദീപികയുടെ ചോദ്യത്തിനുള്ള ഉത്തരം. ഉത്താന ശിശോസന എന്ന അറിയപ്പെടുത്ത ഈ ആസന മനസിലെ ശാന്തമാക്കാനും ശരീരത്തിന്റെ ഫ്‌ളെക്‌സിബിളിറ്റി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. എന്നാല്‍ പോസ്റ്റിന് താഴെ നിരവധി പേരാണ് രസകരമായ കമന്റുകളുമായി എത്തിയത്. അലമാരയ്ക്ക് അടിയില്‍ പോയ കമ്മല്‍ തപ്പുന്നതാണ് എന്നായിരുന്നു ഒരാളുടെ കമന്റ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com